Total Pageviews

Thursday, February 23, 2012

പിതാവിനെ വെറുതെ വലിച്ച്ചിഴക്കല്ലേ....

നമ്മുടെ ബഹുമാനപ്പെട്ട കര്‍ദിനാലിനെ കരിവാരിത്തെച്ച്ചു കാണിച്ചിട്ട് ഇവര്‍ക്കെന്താ കാര്യം....അറിയില്ല...പക്ഷെ ,ചെയ്തത് വളരെ മോശമായിപ്പോയി..പിതാവ് നീതിയില്ലാത്തവനെന്നു ലോകത്തെ തെറ്റിദ്ധരിപ്പിക്കാനുതകും വിധം ഫിടസ് എജെന്‍സി പുറത്തു വിട്ട വാര്‍ത്ത തികച്ചും അപലപനീയം തന്നെ....പിതാവ് ഇറ്റാലിയന്‍ പക്ഷക്കരനനെന്നും കുറ്റവാളികളെ വെറുതെ വിടാന്‍ ശ്രമിക്കുന്നെന്നും.....

വായിച്ച പാതി വായിക്കാത്ത പാതി നല്ല ഇടയനെ വിവാദത്തിലേക്ക് വലിച്ചിഴക്കാന്‍ വീണു കിട്ടിയ അവസരം മുതലാക്കാന്‍ ആരും മറന്നില്ല.....വാര്‍ത്തകളിലും,ബ്ലോഗുകളിലും, ഫെയ്സ് ബുക്ക്‌ പോലുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലും പിതാവും പിതാവിന്റെ പ്രസ്താവനയും ആളുകള്‍ ആഘോഷമാക്കി.....അതിന്റെ നിജസ്ഥിതി എന്തെന്ന് ചിന്തിക്കാനോ അതിനെക്കുരിച്ച്ചു പഠിക്കാനോ ആര്‍ക്കു നേരം....കത്തോലിക്ക സഭയുടെ പിതാക്കന്മാരുടെ മൂല്യങ്ങളെക്കുരിച്ച്ചു വ്യക്തമായ അവബോധമുള്ള ഒരുത്തനും ഇങ്ങനെ ഒരു വാര്‍ത്ത കേട്ടാല്‍ കണ്ണുമടച്ചങ്ങു വിശ്വസിക്കില്ല...കാരണം അവര്‍ പിന്തുടര്‍ന്ന് വരുന്ന മതേതര സംസ്ക്കാരം ഒരുപാടുയരങ്ങളില്‍ ആണ് ....അതാരെയും വേദനിപ്പിക്കാണോ ,അതിലൂടെ പ്രശസ്തി നേടാനോ, സ്വാര്‍ത്വെതര ഇച്ച്ചകളില്‍ കുഴഞ്ഞതോ, സത്യത്തില്‍നിന്നു വ്യതിചലിക്കുന്നതോ, അസത്യത്തിനും ,തിന്മക്കും വേണ്ടി നിലകൊള്ളുന്നതോ അല്ല....മറിച്ചു, തിന്മയെ നന്മ കൊണ്ട് നേരിടുന്ന വിശ്വാസമാണ്.... അതുകൊണ്ട് തന്നെ എതൊരു കാര്യത്തിനും കലാപത്തിന്റെ മാര്‍ഗം മറുമരുന്നായി ഒരു സഭാപിതാവും നിര്‍ദ്ദേശിക്കില്ല. സമാധാനം അതാണവരുടെ മുഖമുദ്ര...അതാണ് ക്രിസ്തു പഠിപ്പിച്ച മാര്‍ഗം....അതിനര്ത്വം അവര്‍ എന്ത് തോന്ന്യസത്തിനും കൂടു നില്‍ക്കുമെന്നും അതിനായി പ്രവര്‍ത്തിക്കുമെന്നും അല്ല എന്ന് വിവരമുള്ള ഏവനും മനസ്സിലാകും...പിന്നെ വാര്‍ത്തകളെ ഇതുപോലെ വളചോടിച്ച്ചു എഴുതുന്നവര്‍ അവരുടെ ലക്ഷ്യമെന്തയാലും അത് നേടാന്‍ എന്തും ചെയ്യാന്‍ മടിയില്ലാത്തവരാണ്.....അവരെയും അവരുടെ അസത്യ ശാസ്ത്രങ്ങളെയും ഗൌനിക്കാന്‍ നാം വെറും മണ്ടന്മാരല്ലല്ലോ.....

ഏതായാലും ഗോളഡിച്ചത് കേരള രാഷ്ട്രീയത്തിലെ ചിലര്ക്കാന്......ഇത്രയും നാള്‍ സോണിയ ഗാന്ധി ഇറ്റലിക്കാരി ആയതുകൊണ്ടാണ്‌ ഇറ്റാലിയന്‍ കുറ്റവാളികള്‍ക്കെതിരെ ആക്ഷന്‍ ഒന്നും ഉണ്ടാവത്തതെന്നു പറഞ്ഞു നടന്നിരുന്നവര്‍ ,ഇപ്പോള്‍ കളം മാറി അത് പിതാവിനെതിരെ ആക്കിയിരിക്കുകയാണ്....ഏതായാലും "പിറവം" തീരുന്നത് വരെ ഇതല്ല ഇതിലപ്പുറവും കേള്‍ക്കേണ്ടി വരും....

3 comments:

  1. ബഹുമാനപ്പെട്ട ബ്ലസ്സി ചേച്ചിയോടൊരു ചോദ്യം,

    ഈ സംഭവത്തില്‍ വെടിവച്ച നാവികന്‍ ചൈനക്കാരനോ, വെനിസ്വേലക്കാരനോ ആണെന്നു കരുതുക, അല്ലെങ്കില്‍ ഇറ്റലിക്കാരന്‍ തെന്നെയായിക്കോട്ടെ, ആലഞ്ചേരി പിതാവിന്റേതായി വന്ന (കേ വീ തോമസ് എഴുതി ഫിദസ് പ്രതിനിധിക്കു കൊടുത്തതെന്നു ഞാന്‍ വിശ്വസിക്കുന്ന)പ്രസ്താവന പിണറായിയുടേതെന്നു പറഞ്ഞായിരുന്നു പുറത്തു വന്നിരുന്നതെങ്കില്‍ കിട്ടിയ തക്കത്തിന് ചില കത്തോലിക്കാ പുരോഹിതരും വലതു പക്ഷ നേതാക്കളും മനോരമയും മറ്റും ചേര്‍ന്ന് മൂന്നാം വിമോചന സമരം ആഹ്വാനം ചെയ്യുകയില്ലായിരുന്നോ?

    അപ്പോള്‍ ചേച്ചി പിണറായിയുടെ നിരപരാധിത്വം അന്വേഷിച്ചുകൊണ്ട് ഇത്തരമൊരു പോസ്റ്റ് ഇടുമായിരുന്നോ?.

    ഞാന്‍ വിശ്വസിക്കുന്നു കര്‍ദിനാള്‍ കുപ്പായം മോഹിച്ച് കാത്തിരുന്ന പവ്വത്തിലും പിണിയാളുകളും ചേര്‍ന്ന് പാവം ആലഞ്ചേരി പിതാവിനിട്ട് ആസൂത്രിതമായി കൊടുത്ത എട്ടിന്റെ പണിയായിരിക്കും ഫിദസ് വാര്‍ത്ത.

    ...."കത്തോലിക്ക സഭയുടെ പിതാക്കന്മാരുടെ മൂല്യങ്ങളെക്കുരിച്ച്ചു വ്യക്തമായ അവബോധമുള്ള ഒരുത്തനും ഇങ്ങനെ ഒരു വാര്‍ത്ത കേട്ടാല്‍ കണ്ണുമടച്ചങ്ങു വിശ്വസിക്കില്ല"...

    ശരിയാ ചേച്ചീ.. സിസ്റ്റര്‍ അഭയയുടെ കൊലപാതകികളെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോളും, നാറിയ സ്വാശ്രയ കച്ചവടത്തിനു വേണ്‍ടി ക്രൈസ്തവ മൂല്യങ്ങള്‍ക്ക് നിരക്കാത്ത നിലപാടെടുത്തപ്പോഴും,ചങ്ങനാശ്ശേരി ശവക്കോട്ടയില്‍ അടക്കിയ ദേഹം പുഷ്പഗിരിയിലെ മെഡിക്കല്‍ ലാബില്‍ എത്തിയ കാര്യവും, പാവപ്പെട്ട നേഴ്സുമാരെ അടിമപ്പണി ചെയ്യിക്കുന്ന കഥകള്‍ ഒന്നൊന്നായി പുറത്തു വന്നപ്പൊളും, തട്ടുങ്കല്‍ അച്ചന്‍ കുപ്പായം ഊരിയപ്പോളും യൂറോപ്പിലും അമേരിക്കയിലും മറ്റും കത്താരന്മാര്‍ പല പ്രകൃതി വിരുദ്ധ പരിപാടികളിലും ഏര്‍പ്പെട്ടിരുന്നതായി പോപ്പ് തിരുമേനി തന്നെ കുറ്റസമ്മതം നടത്തിയപ്പോഴും ഞങ്ങള്‍ കണ്ണുമടച്ചു വിശ്വസിച്ചിരുന്നില്ല. അതുപോലെ ഇതും വിശ്വസിക്കുന്നില്ല.

    വാര്‍ത്തയല്ല മറിച്ച് മറ്റു മതസ്ഥര്‍ക്കു മുന്നില്‍ കത്തോലിക്ക സഭയുടെ മാനം കെടുത്താന്‍ അവതരിച്ച ജോസഫ് പവ്വത്തിലിനെയും ആന്‍ഡ്രൂസ് താഴത്തിനെയും പോലെയുള്ള ഏതാനും ചില പിതാക്കന്മാരുടെ മൂല്യങ്ങളെക്കുറിച്ച് വിശ്വസിക്കുന്നില്ല.

    ReplyDelete
    Replies
    1. തോമയുടെ അഭിപ്രായത്തോട് ഞാനും യോജിക്കാതിരിക്കുന്നില്ല.....എന്നാലും ഒന്നോ രണ്ടോ പേരുടെ പേരില്‍ കാടടച്ചു വെടിവെക്കുന്ന
      രീതി ശരിയല്ല എന്നാണെനിക്കു തോന്നുന്നത്..പന്ത്രണ്ടു ശിഷ്യന്മാരില്‍ യൂദാസ് പിഴച്ചുപോയെന്നു കരുതി ബാക്കി പതിനൊന്നു പേരെയും ആ കണ്ണോടെയല്ലല്ലോ നാം കാണുന്നത്.....പിന്നെ നീതിക്ക് നിരക്കാത്ത കാര്യങ്ങള്‍ ഒരുപാട് പേര്‍ ചെയ്യുന്നുണ്ട്....അതിനു ജാതിമതഭേതമില്ല... പക്ഷെ പിതാക്കന്മാര്‍ തങ്ങളുടെ കര്ത്തവ്യനിര്‍വഹണത്തില്‍ നീതി പുലര്ത്തുന്നവരാന് എന്ന് തന്നെയാണ് ഞാന്‍ പൂര്‍ണ്ണമായും വിശ്വസിക്കുന്നത്...ഇനി തോമക്ക് അതില്‍ അതില്‍ എതിര്‍പ്പുണ്ടെങ്കില്‍ താങ്കളുടെ വിശ്വാസം താങ്കളെ രക്ഷിക്കട്ടെ....

      പിന്നെ പിണറായിയും ആലഞ്ചേരി പിതാവും തമ്മിലുള്ള അന്തരം ഏതു വ്യക്ത്തിക്കും പറയാതെ അറിയാം...ഇനി പിണറായിയുടെ നയങ്ങളോട് അനുഭാവമുള്ളവര്‍ അയാള്‍ക്കനുകൂലമായി ചിന്തിക്കുകയോ എഴുതുകയോ ചെയ്യട്ടെ....തല്‍ക്കാലം അത് എന്റെ വിഷയമല്ല...

      Delete
  2. ഇറ്റലിയില്‍ ഇരിക്കുന്ന ഫിദേസ് വാര്‍ത്ത എജെന്‍സിക്ക് കേരളത്തിലെ പിറവം തിരഞ്ഞെടുപ്പും മന്ത്രി കെ വി തോമസിനെയും മറ്റു കത്തോലിക്കാ മന്ത്രിമാരെയും എങ്ങനെ അറിയാന്‍ കഴിയും? കേരളത്തിലെ കത്തോലിക്കാ സഭയുടെ തലപ്പത്തിരിക്കുന്നവര്‍ രാജ്യസുരക്ഷ കാര്യങ്ങളില്‍ മതം വച്ച് അഭിപ്രായങ്ങള്‍ പറയുന്നതും അതില്‍ ഇടപെടുന്നതും ഒട്ടും ആശാസ്യമല്ല. സീസറിനു ഉള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കാന്‍ പറഞ്ഞ 'ഈശോ മിശിഹാ'യുടെ പിന്‍ഗാമികള്‍ മതവും രാഷ്ട്രീയവും തമ്മില്‍ കൂട്ടികുഴച്ചു നിരുത്തരവാദപരമായ പ്രസ്താവനകള്‍ ഇറക്കിയിട്ട്‌ ഒടുവില്‍ വിവാദമായപോള്‍ ഇറ്റാലിയന്‍ സായ്പിന്‍റെ ഭാവന ആണെന്ന് പറഞ്ഞു പീലതോസിനെപോലെ കൈകഴുകിയപോള്‍ ആമേന്‍ പറഞ്ഞു വെള്ളം കൂട്ടാതെ വിഴുങ്ങാന്‍ ഒരു കത്തോലിക്കന്‍ ആണെങ്കിലും എനിക്ക് ബുദ്ധിമുട്ടുണ്ട്..

    ReplyDelete