Total Pageviews

Friday, February 3, 2012

കോടീശ്വരനാകാന്‍ ശ്രമിച്ചു വിഡ്ഢീശ്വരനാകല്ലേ.....


പുതിയ തട്ടിപ്പുമായി ഒരു പ്രമുഖ ടി .വി ചാനല്‍ രംഗത്ത് വന്നിരിക്കുകയാണ്.....അധ്വാനമില്ലാതെ, വിയര്‍പ്പൊഴുക്കാതെ നിങ്ങള്‍ക്കും കോടീശ്വരനാകാം. അതും വെറും ഒരു നെഴ്സറി വി ദ്യാരത്ഥിയുടെ വിവരം മതി കോടീശ്വര പട്ടം കിട്ടാന്‍......എങ്ങനെ വിശ്വസിക്കും?


മുപ്പതു ലക്ഷത്തിന്റെ ഒരു ഫ്ലാറ്റ് കിട്ടാന്‍ വേണ്ടി എല്ലാ വര്‍ഷവും റിയാല്‍റ്റി ഷോയുടെ പേരില്‍ എത്ര പേരെയാണ്‌ സ്റ്റേജില്‍ വറുത്തു കോരുന്നത്....അതും മാസങ്ങളോളം....അതിലുപരി, പുതിയൊരു അടവുമായിട്ടു വന്നിരിക്കുകയാണ് ഇപ്പോള്‍ .......ജനങ്ങളെ വീഡിഡികളാക്കാന്‍......


പുതിയ ഷോയിലേക്കുള്ള ചവിട്ടുപടിയാനെന്ന പേരില്‍, ഒരു വലിയ എന്ട്രന്‍സ് പരീക്ഷ നടത്തുന്ന ഗൌരവത്തോടെയാണ് ഒരു പ്രമുഘ്നടന്‍ ടി .വിയില്‍ പ്രത്യക്ഷപ്പെടുന്നത്......എന്നിട്ട് ചോദിക്കുന്ന ചോദ്യമോ......നേഴ്സറി കുഞ്ഞുങ്ങള്‍ക്ക്‌ പോലും ഉത്തരം പറയാന്‍ പറ്റുന്ന മണ്ടന്‍ ചോദ്യങ്ങള്‍........ഉദാഹരണത്തിനു, മുല്ലപെരിയാര്‍ സ്ഥിതി ചെയ്യുന്നത് എവിടെ????? ഇത് പോലെ തീ പിടിച്ച ചര്‍ച്ച മുല്ലപ്പെരിയാരിനെപ്പറ്റി നാട്ടില്‍ നടക്കുമ്പോള്‍ ഏതു പൊടിക്കുഞ്ഞിനു പോലും അറിയാം ഇതിന്റെ ഉത്തരം..... എല്ലാവരെയും കോടീശ്വരന്മാരാക്കാന്‍ വേണ്ടിയാണ് ഈ സന്മനസ്സു എന്ന് തെറ്റിദ്ധരിക്കരുത്.....മറിച്ചു, പാവപ്പെട്ടവന്റെ കൂടി കീശ കാലിയാക്കാന്‍ വേണ്ടിയുള്ള വളഞ്ഞ തന്ത്രം.......ഉത്തരം അറിയാവുന്ന ചോദ്യം ചോദിച്ച്ചാലല്ലേ എല്ലാവരും എസ്. എം.എസ്.അയക്കൂ....അരിമേടിക്കാന്‍ വെച്ചിരിക്കുന്ന കാശ് പോലും എടുത്തു എസ് .എം.എസ് അയക്കണം .....എന്നാലല്ലേ അവിടെയിരിക്കുന്നവന്മാര്‍ക്ക് കോടീശ്വരന്‍ ആകാന്‍ പറ്റൂ.......കാലത്തും വൈകിട്ടും എസ് .എം.എസും അയച്ചു വിളിയും നോക്കിയിരിക്കുന്ന നമ്മള്‍ വിഡ്ഢീശ്വരന്മാര്‍ .......ഇനി ഇതെല്ലാം അറിയാമെങ്കിലും ,നമ്മള്‍ മലയാളികള്‍ പിന്നെയും പിന്നെയും ചെന്ന് ചാടും, ഇതുപോലുള്ള ഒരായിരം ചതിക്കുഴികളില്‍.....അത് നമ്മുടെ വിധി....

2 comments:

  1. മണി ചെയിന്‍ തട്ടിപ്പും, മാചിയം തട്ടിപ്പും പോലെ
    സാധാരണക്കാരന്റെ പോകറ്റിലെ പണം യാതൊരു അറിയിപ്പുമില്ലാതെ എസ്. എം . എസ്സിലൂടെ
    തട്ടിയെടുക്കുന്ന ടി വി പരിപ്പാടികള്‍ക്ക് നേരെ നിയമ നടപടികള്‍
    എടുക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

    സതിഷ് കൊയിലത്ത്
    +91 9961886562

    ReplyDelete
  2. ദാ വന്നു.. ദേ പോയി.. :)
    ഇങ്ങനെ ഒരു ബ്ലോഗ് സ്പോട്ടുണ്ടായിരുന്നുവല്ലെ ബ്ലസ്സിയ്ക്ക്..
    ആനുകാലികങ്ങള്‍ പോരട്ടെ... എല്ലാവിധ ആശംസകളും!

    ReplyDelete