Total Pageviews
Friday, February 3, 2012
സമരത്തിന്റെ വെളുത്ത മുഖം....
സമരങ്ങള്‍ക്കും ,ഹര്ത്താലുകള്‍ക്കും പേര് കേട്ട നമ്മുടെ സ്വന്തം കേരളത്തില്‍ ന്യായമായ ഒരാവശ്യവുമായി ഒരു കൂട്ടം വെള്ളരിപ്രാവുകള്‍ സമരത്തിനിരങ്ങിയപ്പോള്‍ , എല്ലാവരും കരുതി, അതും വെള്ളത്ത്തിലെഴുതിയ പുതിയ ഒരു അധ്യായമായി അവസ്സാനിക്കുമെന്നു..അതിനാല്‍ തന്നെ, ആരുമൊന്നും, എന്തിനേറെ പറയുന്നു, പോപ്പുലര്‍ ആയ മാധ്യമങ്ങള്‍ പോലും അതിനെ വേണ്ട വിധത്തില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വിസമ്മതിച്ചു..അതൊന്നും കണക്കിലെടുക്കാതെ ഇവര്‍ തങ്ങളുടെ ന്യായമായ ആവശ്യത്തിനു വേണ്ടി തോളോട് തോള്‍ ചേര്‍ന്ന് പോരാട്ടം തുടര്‍ന്ന് കൊണ്ടിരുന്നു..ഇപ്പോള്‍ അത് ഏതെങ്കിലും ഒക്കെ അവസ്ഥയില്‍ ആകും എന്ന് ഉറപ്പായപ്പോള്‍ , ഒരുപാട് പേര്‍ പിന്തുണയുമായി മത്സരിച്ചു രംഗത്തുവന്നിട്ടുണ്ട്...എന്നിട്ടും, ഒരേ ഫീല്‍ഡില്‍ ജോലി ചെയ്യുന്ന വൈദ്യഗണത്തിനു മാത്രം എന്താ ഇത്ര പ്രധിഷേധം....അവര്‍ അനുവധിച്ചു നല്‍കുന്ന നക്കാപിച്ച്ചയുമായി കാലാകാലത്തോളം നേര്സുമാര്‍ എവിടെയെങ്കിലും ഒതുങ്ങി കഴിഞ്ഞോളും എന്ന് അവര്‍ തെറ്റിദ്ധരിച്ച്ചെങ്കില്‍ അവര്‍ക്ക് തെറ്റി...അള മുട്ടിയാല്‍ ഏതു ചേരയും തിരിച്ചു കടിക്കും...ആ അവസ്ഥയില്‍ എത്തി നമ്മുടെ നേര്സുമാര്‍..അല്ലെങ്കില്‍ ആ അവസ്ഥയില്‍ അവരെ കൊണ്ടെത്തിച്ച്ചു നമ്മുടെ സമൂഹത്തിലെ മേലാളന്മാര്‍....
ശാരീരിക അദ്വാനത്തിനു ഡോക്ടര്‍മാരെക്കാള്‍ എത്രയോ പടി മുന്നില്‍ നില്‍ക്കുന്ന, ഈ സമൂഹത്തിന്റെ ഒരു ന്യായമായ അവകാശം നേടിയെടുക്കാന്‍ കച്ചയും മുണ്ടുമുടുത്ത് അവര്‍ ഇറങ്ങിയപ്പോള്‍, അതിനെ ശക്തിയുക്ത്തം എതിര്‍ത്ത ഈ വൈദ്യ സമൂഹത്തിനോടൊരു ചോദ്യം. ഒരു ദിവസമെങ്കിലും ഈ നേര്സസിന്റെ സഹായമില്ലാതെ നിങ്ങള്ക്ക് മുന്നോട്ടുപോകുവാന്‍ സാധിക്കുമോ?? ഒരിക്കലും ഇല്ല .....പേപ്പറില്‍ കുത്തിക്കുറിക്കുന്നത് കൊണ്ട് തീര്‍ന്നു, നിങ്ങളില്‍ പലരുടെയും വൈദ്യശാസ്ത്രം....അത് പ്രവര്‍ത്തിയില്‍ വരണമെങ്കില്‍,അത് കൊണ്ട് രോഗികള്‍ക്ക് പ്രയോജനം കിട്ടണമെങ്കില്‍ , നിങ്ങള്‍ നിഷ്ക്കരുണം എതിര്‍ക്കുന്ന ഈ സമൂഹം തന്നെ വേണം... രാത്രിയും,പകലുമില്ലാതെ, ഊണും,ഉറക്കുവുമില്ലാതെ ഇവര്‍ ആതുര ശുശ്രൂഷ ചെയ്യുമ്പോള്‍ അര്‍ഹിക്കുന്ന വേധനം നല്‍കാന്‍ പോലും മടിക്കുന്ന മാനേജ്‌മന്റ്, ഇവരെ വച്ചു ഉണ്ടാക്കുന്ന ഭീമമായ തുകയുടെ കണക്കെടുത്താല്‍ മനസ്സിലാകും എത്ര നീചസമൂഹത്തിലാണ് നാം ജീവിക്കുന്നത് എന്ന്...
വര്‍ഷങ്ങള്‍ക്കു മുന്‍പ് ശമ്പള പരിഷ്ക്കരണം വേണമെന്നു പറഞ്ഞു വൈദ്യന്മാര്‍ സമരം നടത്തിയപ്പോള്‍, അതിന്റെ പേരില്‍ സഹിക്കേണ്ടി വന്ന പാവപ്പെട്ട രോഗികളെ നിഷ്ക്കരുണം കണ്ടില്ലെന്നു നടിച്ച്ചപ്പോള്‍ എവിടെയായിരുന്നു നിങ്ങളുടെ എത്തിക്സ് ???? എന്നിട്ടിപ്പോള്‍ നേര്സസിനെതിരെ എസ്മ പ്രയോഗിക്കാന്‍ ഹര്‍ജിയുമായി ഇറങ്ങിയിരിക്കുന്നു.സ്വന്തം കാര്യം സിന്ധബാദ് എന്ന് പറഞ്ഞു നടക്കുന്ന ഇതുപോലുള്ള നികൃഷ്ട സമൂഹത്തിനു വേണ്ടിയാണല്ലോ ജോലി ചെയ്യുന്നത് എന്നോര്‍ക്കുംബം നേര്സസിനു തങ്ങളോടു തന്നെ അപമാനം തോന്നും..ഏതായാലും ,ബഹുമാനപ്പെട്ട കോടതിയെങ്കിലും കുറച്ചു മനുഷ്യത്തം കാണിച്ചതിനു നന്ദി . കുറഞ്ഞ പക്ഷം ഡോക്ടര്‍മാരോട് മുഖത്തടിച്ച്ചപോലെ ചോദിക്കാനെങ്കിലും കഴിഞ്ഞല്ലോ...
നിസ്സാര തുക വേധനം നല്‍കി ഇവരെക്കൊണ്ട് കാര്യം കാണുന്ന ഈ രീതി ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല....നഴ്സിംഗ് ചരിത്രത്തോളം തന്നെ അതിനു പഴക്കം കാണും....ബോണ്ടെന്ന പേരില്‍ സമ്മത പത്രം എഴുതി വാങ്ങി അവരെ ഇട്ടു പണിയെടുപ്പിക്കുമ്പോള്‍ ഇന്ന് വരെ അതിനെക്കുരിച്ച്ചു ആരും വ്യകുലപ്പെട്ടിട്ടില്ല....കാരണം അതിന്റെ ആവശ്യം ഇല്ല, അത് തങ്ങളുടെ കാര്യമല്ല.. അവസാനം ആ പാവങ്ങള്‍ തന്നെ അവര്‍ക്ക് വേണ്ടി വാ തുറക്കാന്‍ തീരുമാനിച്ചു.... പണ്ടില്ലായിരുന്ന ആ ധൈര്യം കാണിക്കാന്‍ കഴിഞ്ഞ നമ്മുടെ എല്ലാ സഹോദരീ സഹോദരന്മാര്‍ക്കും അഭിനന്ദനങള്‍.....സാന്നിധ്യം കൊണ്ട് നിങ്ങളോടൊപ്പം കൂടാന്‍ കഴിഞ്ഞില്ലെങ്കിലും,ലോകത്തിന്റെ എല്ലാ കോണിലിരുന്നു കൊണ്ടും നിങ്ങളുടെ ഈ മുന്നേറ്റത്തില്‍ മാനസ്സികമായി ഞങ്ങള്‍ പങ്കുചെരുന്നുണ്ട്....നിങ്ങളുടെ അവകാശം നേടിയെടുക്കാന്‍ നിങ്ങള്ക്ക് കഴിയട്ടെ....അങ്ങനെ ഈ വെള്ളരിപ്രാവുകളെ പുതിയ മാനം കാണിക്കാന്‍ ജഗധീസ്വരന്‍ അനുഗ്രഹിക്കട്ടെ...
Labels:
സാമൂഹികം
Subscribe to:
Post Comments (Atom)
സമരം വിജയിക്കട്ടെ.
ReplyDeleteആശംസകള്‍
അതാണ് മനുഷ്യത്തമുള്ള എല്ലാവരും ആഗ്രഹിക്കുന്നത്..
Deleteനന്ദി സുരഭി
DeleteWe need all of yours support,just to prove that we are not slaves...oru nursinte abyarthana..
ReplyDeleteAll our prayers and emotional supports are with you guys....keep going.... until you get justice....
Deleteഈ സമരത്തെ നമ്മള്‍ വിജയിപ്പിക്കണം
ReplyDeleteതീര്ച്ചയായും .....അതിനു വേണ്ട എല്ലാ സപ്പോര്‍ട്ടും പൊതുജനങ്ങള്‍ നല്‍കണം ....
Deleteനല്ല കരുത്തുറ്റ ലേഖനം..അവഗണനക്കെതിരെ പ്രതിഷേധിക്കുക തന്നെ വേണം ..ചൂഷണം അതു എവിടെയായാലും എതിര്‍ത്തേ മതിയാവൂ..
ReplyDeleteനമുക്ക് വന്നുപോയ മൂല്യച്ചുതിയുടെ പച്ചയായ തെളിവ്.....ഇത് അന്യായമാണെന്ന് വാദിക്കുന്നവര്‍ വെറുതെ കണ്ണടച്ചിരുട്ടാക്കാന്‍ ശ്രമിക്കുകയാണ്....
Deleteനന്ദി മുനീര്‍......
Nalla veekshanam, avatharanam. Bhaavukangal.
ReplyDeleteഒരുപാട് നന്ദി സര്‍.......വന്നതിനും ,വായിച്ചതിനും ,അഭിപ്രായത്തിനും...
DeleteNalla veekshanam, avatharanam. Bhaavukangal, Aashamsakal.
ReplyDeleteNalla veekshanam, avatharanam. Bhaavukangal/Asamsakal.
ReplyDeleteഒരുപാട് നന്ദി സര്‍.......വന്നതിനും ,വായിച്ചതിനും ,അഭിപ്രായത്തിനും...
Delete