Total Pageviews

Friday, December 16, 2011

നെറികെട്ട അമ്മാവും, ഉറങ്ങുന്ന തലൈവരും.....



അടുത്ത കാലത്തൊന്നും കേരളത്തില്‍ ഭൂമികുലുക്കം ഉണ്ടാകില്ല. അഥവാ ഇനി ഉണ്ടായാല്‍ അതിനി റിക്ടര്‍ സ്കെയിലില്‍ 7ആണെങ്കിലും ആരും ഒന്നും പേടിക്കണ്ട..മുകളില്‍ നിന്ന് ഒരു അദൃശ ശക്തി മുല്ലപ്പെരിയാറിലെ വെള്ളം മുഴുവനും ആവാഹിച്ച്ചെടുക്കും.

ഇനി ഏതെങ്കിലും ചാന്‍സില്‍ മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍ തന്നെ ആളുകളെ എല്ലാം സുരക്ഷിതമായി മുകളില്‍ എത്തിക്കാനുള്ള ഏര്‍പ്പടെല്ലാം
അമ്മ ചെയ്തിട്ടുണ്ട്. ഇനിയിപ്പം ഒരു പത്തുമുപ്പത്തഞ്ഞു ലക്ഷം പേരങ്ങ് പോയാലും ഇന്ത്യക്ക് നഷ്ട്ടമോന്നും വരാനില്ല...ഭാക്കിയുള്ള
കേരളത്തിന്റെ ഭാഗം ഒരു സംസ്ഥാനമായി മുന്നോട്ടു കൊണ്ടുപോകാന്‍ പറ്റില്ലെങ്കില്‍ അത് ഞങ്ങള്‍ എത്റെടുത്ത്തോലാം...പിന്നെന്തു പേടിക്കാന്‍.....

കേരളത്തിലെ വിവരദോഷികള്‍ പറയുന്നതെല്ലാം വെറും ഭാവന ആണ്. അല്ലെങ്കിലും അവര്‍ കലാരാഷ്ട്രീയസാഹിത്യ മേഖലകളില്‍ ബഹുമിടുക്കരാനല്ലോ. അതുകൊണ്ട് ഭാവന ഇച്ചിരെ കൂടും...മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ എല്ലാം കണക്കിലെടുത്ത് മുല്ലപ്പെരിയാരിനെതിരെ സമര്‍പ്പിച്ചിട്ടുള്ള സര്‍വ ഹര്‍ജിയും തള്ളിക്കളഞ്ഞു ഡാമിലെ ജലനിരപ്പ്‌ 136 അടിയില്‍ നിന്ന് പരമാവധി കഴിയുമെങ്കില്‍ ഒരു 156 അടി വരെയെങ്കിലും ഉയര്‍ത്തണം......സാധിക്കുമെങ്കില്‍ ഡാം കവിഞ്ഞു ഒരു നദിയായി ഒഴുകട്ടെ......

ഇതൊന്നും ഞാന്‍ പറഞ്ഞതല്ല...നമ്മുടെ അയല്‍വാസി അമ്മാവുടെ നേരും നെറിയുമില്ലാത്ത്ത വാക്കുകള്‍ ആണ്......

ഇവിടെയാണെങ്കില്‍ അതിലും മനോഹരം.....പാര്‍ലമെന്‍റില്‍ മന്ത്രിമുഖ്യന്‍മാരെല്ലാം ടെലെസ്കോപ്പും വച്ചിരിക്കുകയാണ്....കാലാവസ്ഥ നിരീക്ഷിക്കാന്‍...കാരണം അന്തരീക്ഷസ്ഥിതി ഒന്ന് നേരെയായാല്‍ മാത്രമേ ഡാം പണി തുടങ്ങാന്‍ ആവൂ. അമ്മവുടെ മുഖത്തെ കാറും, കോളും ഒന്നടങ്ങാതെ എങ്ങനെ തുടങ്ങും.....

3 comments:

  1. മുല്ലപ്പെരിയാര്‍ കാരണം കലിപ്പിലാണല്ലോ :) കൂള്‍ ഡൌണ്‍ .. ദൈവത്തിന്റെ സ്വന്തം നാടല്ലേ .. ദൈവം നോക്കിക്കൊള്ളും..

    ReplyDelete