ഏതാണ്ട് ഒരു മാസമായി നീളുന്ന ചര്‍ച്ചക്ക് ഇനിയും ഒരു ഉത്തരം കണ്ടെത്താന്‍ സാധിക്കുന്നില്ലേ നമ്മുടെ നേതാക്കള്‍ക്ക്....
ഇനിയിപ്പം നല്ല കുഞ്ഞു ചമഞ്ഞു എല്ലാവരുടെയും അനുവാദവും, ഒപ്പുപത്രവും എല്ലാം സംഘടിപ്പിച്ചു ഡാം പണി തുടങ്ങാനാണ് പ്ലാനെങ്കില്‍, നമ്മുടെ ദുരവസ്ഥ ഓര്‍ത്തു വ്യസനിക്കാനെ ഒരു പാവം മലയാളിക്ക് കഴിയൂ...... തമിഴ്നാടാനെങ്കിലോ കൊണ്ട് പിടിച്ച വ്യാജ പ്രചാരണങ്ങളും, മൂല്യഹത്യ വ്യഘ്യാനങ്ങളും ആയി ജനങളുടെ ഉള്ളില്‍ "കേരളവിരോധം" കുത്തിനിറച്ച്ചുകൊണ്ടിരിക്കുകയാണ്.. അതിന്റെ പ്രതിഫലനം പലയിടത്തും നടന്നുകൊണ്ടിരിക്കുന്നു...
മറ്റേതു സംസ്ഥാനമാണെങ്കിലും ക്ഷമയുടെ നെല്ലിപ്പലകയും കടന്നുള്ള ഈ യാത്രക്ക് പണ്ടേ ഒരു തീരുമാനമായേനെ......അതിര്‍വരമ്പുകള്‍ ലങ്ഗിച്ച്ചും, മനുഷ്യത്തമില്ലായ്മ തെളിയിച്ചും തമിഴ്നാട് സര്‍ക്കാരിന്റെ മുന്നോട്ടുള്ള ഈ പ്രയാണം, കണ്ണടച്ചിരുട്ടാക്കുന്ന നമ്മുടെ മാറി മാറി വരുന്ന സര്‍ക്കാരുകള്‍ക്ക് തടയാനാവുന്നില്ലെങ്കില്‍, അനുയായികളായ ഈ ജനത എങ്ങനെ വിശ്വസിക്കും നമ്മുടെ ജീവന്‍ ഇവരുടെ കൈകളില്‍ സുരക്ഷിതമെന്ന്.......
"ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണം അന്തരംഗം
കേരളമെന്നു കേട്ടാലോ തിളക്കണം ചോര ഞരമ്പുകളില്‍."
മഹാകവി വള്ളത്തോളിന്റെ മനോഹരമായ ഈ വരികളെ ഖണ്ഡിക്കാന്‍ ഈയുള്ളവള്‍ നിര്‍ബന്ധിതയായിപ്പോകുന്നു...
"...... എന്ന് കേട്ടാലപമാനപൂരിതമാകണം അന്തരംഗം
കേരളമെന്നു കേട്ടാലോ "നടുങ്ങണം" ഓരോ പൌരനും"
No comments:
Post a Comment