Total Pageviews
Monday, December 19, 2011
മരനപ്പച്ച്ചിളില്ലാത്ത കേരളം
Friday, December 16, 2011
നെറികെട്ട അമ്മാവും, ഉറങ്ങുന്ന തലൈവരും.....
അടുത്ത കാലത്തൊന്നും കേരളത്തില്‍ ഭൂമികുലുക്കം ഉണ്ടാകില്ല. അഥവാ ഇനി ഉണ്ടായാല്‍ അതിനി റിക്ടര്‍ സ്കെയിലില്‍ 7ആണെങ്കിലും ആരും ഒന്നും പേടിക്കണ്ട..മുകളില്‍ നിന്ന് ഒരു അദൃശ ശക്തി മുല്ലപ്പെരിയാറിലെ വെള്ളം മുഴുവനും ആവാഹിച്ച്ചെടുക്കും.
ഇനി ഏതെങ്കിലും ചാന്‍സില്‍ മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍ തന്നെ ആളുകളെ എല്ലാം സുരക്ഷിതമായി മുകളില്‍ എത്തിക്കാനുള്ള ഏര്‍പ്പടെല്ലാം
അമ്മ ചെയ്തിട്ടുണ്ട്. ഇനിയിപ്പം ഒരു പത്തുമുപ്പത്തഞ്ഞു ലക്ഷം പേരങ്ങ് പോയാലും ഇന്ത്യക്ക് നഷ്ട്ടമോന്നും വരാനില്ല...ഭാക്കിയുള്ള
കേരളത്തിന്റെ ഭാഗം ഒരു സംസ്ഥാനമായി മുന്നോട്ടു കൊണ്ടുപോകാന്‍ പറ്റില്ലെങ്കില്‍ അത് ഞങ്ങള്‍ എത്റെടുത്ത്തോലാം...പിന്നെന്തു പേടിക്കാന്‍.....
കേരളത്തിലെ വിവരദോഷികള്‍ പറയുന്നതെല്ലാം വെറും ഭാവന ആണ്. അല്ലെങ്കിലും അവര്‍ കലാരാഷ്ട്രീയസാഹിത്യ മേഖലകളില്‍ ബഹുമിടുക്കരാനല്ലോ. അതുകൊണ്ട് ഭാവന ഇച്ചിരെ കൂടും...മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ എല്ലാം കണക്കിലെടുത്ത് മുല്ലപ്പെരിയാരിനെതിരെ സമര്‍പ്പിച്ചിട്ടുള്ള സര്‍വ ഹര്‍ജിയും തള്ളിക്കളഞ്ഞു ഡാമിലെ ജലനിരപ്പ് 136 അടിയില്‍ നിന്ന് പരമാവധി കഴിയുമെങ്കില്‍ ഒരു 156 അടി വരെയെങ്കിലും ഉയര്‍ത്തണം......സാധിക്കുമെങ്കില്‍ ഡാം കവിഞ്ഞു ഒരു നദിയായി ഒഴുകട്ടെ......
ഇതൊന്നും ഞാന്‍ പറഞ്ഞതല്ല...നമ്മുടെ അയല്‍വാസി അമ്മാവുടെ നേരും നെറിയുമില്ലാത്ത്ത വാക്കുകള്‍ ആണ്......
ഇവിടെയാണെങ്കില്‍ അതിലും മനോഹരം.....പാര്‍ലമെന്‍റില്‍ മന്ത്രിമുഖ്യന്‍മാരെല്ലാം ടെലെസ്കോപ്പും വച്ചിരിക്കുകയാണ്....കാലാവസ്ഥ നിരീക്ഷിക്കാന്‍...കാരണം അന്തരീക്ഷസ്ഥിതി ഒന്ന് നേരെയായാല്‍ മാത്രമേ ഡാം പണി തുടങ്ങാന്‍ ആവൂ. അമ്മവുടെ മുഖത്തെ കാറും, കോളും ഒന്നടങ്ങാതെ എങ്ങനെ തുടങ്ങും.....
Monday, December 12, 2011
അമൃതവര്‍ഷവും കാത്ത്...
"മാതാ" യും "മദറും".....ഒരേ അര്‍ഥം.....പേരില്‍ മാത്രം......പ്രവര്‍ത്തികളില്‍ ഒരുപാട് അന്തരം.....
ശരികള്‍ മാത്രം ചിന്തിച്ചും പ്രവര്ത്തിച്ച്ചും കടന്നു പോയ ഒരു മഹത് വ്യക്തിയും, ശരിയെതെന്നോ,തെറ്റെതെന്നോ ചിന്തിക്കാന്‍ പോലും സമയമില്ലാതെ പണത്തിന്റെയും, പ്രശസ്തിയുടെയും പുറകെ പായുന്ന, ഇതിനിടയില്‍ ജീവിക്കാന്‍ വേണ്ടി കഷ്ട്ടപ്പെടുന്ന സാധാരണക്കാരന്റെ ആവശ്യങ്ങളെ കണ്ടില്ലെന്നു നടിക്കുന്ന മറ്റൊരു "സംരക്ഷകയും"......
സുഘസമൃതിയുടെ നടുവില്‍ ജീവിക്കുമ്പോള്‍, താഴെക്കിടയിലുള്ള ജീവിതങ്ങളുടെ ദുരിതങ്ങള്‍ മനസിലാക്കുക വളരെ പ്രയാസമാണ്....എന്നാല്‍ ജീവിതം ഈ താഴ്മയില്‍ ആണെങ്കില്‍ അത് സ്വയം അനുഭവസ്ത്യവുമാണ്......
മദര്‍ പാവങ്ങള്‍ക്കായി ഒരു നേരത്തെ ഭക്ഷണത്തിനായി അലഞ്ഞു നടന്നപ്പോള്‍, മാതായുടെ പേരില്‍ കെട്ടിപ്പൊക്കിയ പ്രസ്ഥാനനങ്ങളെ ആശ്രയിച്ചു ജീവിക്കുന്ന ജനങളുടെ കഞ്ഞിയില്‍ പാറ്റയിടുന്നതു വൈപരീത്യം...അതില്‍ ചിലത് മാത്രം പുറം ലോകം അറിയുമ്പോള്‍ എവിടെയൊക്കെയോ ഉണങ്ങാത്ത മുറിവുകളുടെ ഗന്ധം....
പക്ഷെ, ഒരു വലിയ സമാനത ഇതിനെല്ലാം ഉണ്ട് .....ഇതെല്ലാം സംഭവിക്കുന്നത് ഇന്ത്യ എന്ന മഹാരാജ്യത്തിലാണ്....അതിലുപരി, കേരളം ഇതിലെല്ലാം ഭാഗഭാക്കാണ്....വേറെങ്ങും ഒരുപക്ഷെ കാണാന്‍ സാധിച്ചെന്നു വരാത്ത ഒരുപാട് കറുത്ത ഏടുകള്‍ നമ്മുടെ ചരിത്രത്തിലേക്ക് സ്ഥാനം പിടിക്കുന്നു........
ആതുരസേവനത്തില്‍ എന്നും മുന്‍പന്തിയില്‍ ഉള്ള നമ്മുടെ നാടിന്റെ, ഈ അഭിമാനേതര നേട്ടത്തില്‍ അനിവാര്യ ഭാഗമായ "വെള്ളരിപ്രാവുകളെ"കല്ലെറിയുമ്പോള്‍, നിങ്ങള്‍ ഒന്നോര്‍ക്കുക.....ഇവര്‍ക്ക് വേണ്ടത് ആധുനിക സൌകര്യങ്ങളുടെ പട്ടുമെത്തയല്ല.... അന്നന്നുള്ള അപ്പവും,മുന്നോട്ടുള്ള ജീവിത സുരക്ഷിതത്വവും മാത്രം......അത് നല്‍കാന്‍ വിസമ്മതിക്കുന്നവരു മനസ്സിലാക്കണം, ഇതല്ലെങ്കില്‍ വേറെ ഒരുപാട് ചില്ലകള്‍ ഉണ്ട് അവര്‍ക്ക് ചേക്കേറാന്‍ എന്ന്.....
നിര്‍ത്തൂ ഈ പ്രഹസനം.....
ഏതാണ്ട് ഒരു മാസമായി നീളുന്ന ചര്‍ച്ചക്ക് ഇനിയും ഒരു ഉത്തരം കണ്ടെത്താന്‍ സാധിക്കുന്നില്ലേ നമ്മുടെ നേതാക്കള്‍ക്ക്....
ഇനിയിപ്പം നല്ല കുഞ്ഞു ചമഞ്ഞു എല്ലാവരുടെയും അനുവാദവും, ഒപ്പുപത്രവും എല്ലാം സംഘടിപ്പിച്ചു ഡാം പണി തുടങ്ങാനാണ് പ്ലാനെങ്കില്‍, നമ്മുടെ ദുരവസ്ഥ ഓര്‍ത്തു വ്യസനിക്കാനെ ഒരു പാവം മലയാളിക്ക് കഴിയൂ...... തമിഴ്നാടാനെങ്കിലോ കൊണ്ട് പിടിച്ച വ്യാജ പ്രചാരണങ്ങളും, മൂല്യഹത്യ വ്യഘ്യാനങ്ങളും ആയി ജനങളുടെ ഉള്ളില്‍ "കേരളവിരോധം" കുത്തിനിറച്ച്ചുകൊണ്ടിരിക്കുകയാണ്.. അതിന്റെ പ്രതിഫലനം പലയിടത്തും നടന്നുകൊണ്ടിരിക്കുന്നു...
മറ്റേതു സംസ്ഥാനമാണെങ്കിലും ക്ഷമയുടെ നെല്ലിപ്പലകയും കടന്നുള്ള ഈ യാത്രക്ക് പണ്ടേ ഒരു തീരുമാനമായേനെ......അതിര്‍വരമ്പുകള്‍ ലങ്ഗിച്ച്ചും, മനുഷ്യത്തമില്ലായ്മ തെളിയിച്ചും തമിഴ്നാട് സര്‍ക്കാരിന്റെ മുന്നോട്ടുള്ള ഈ പ്രയാണം, കണ്ണടച്ചിരുട്ടാക്കുന്ന നമ്മുടെ മാറി മാറി വരുന്ന സര്‍ക്കാരുകള്‍ക്ക് തടയാനാവുന്നില്ലെങ്കില്‍, അനുയായികളായ ഈ ജനത എങ്ങനെ വിശ്വസിക്കും നമ്മുടെ ജീവന്‍ ഇവരുടെ കൈകളില്‍ സുരക്ഷിതമെന്ന്.......
"ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണം അന്തരംഗം
കേരളമെന്നു കേട്ടാലോ തിളക്കണം ചോര ഞരമ്പുകളില്‍."
മഹാകവി വള്ളത്തോളിന്റെ മനോഹരമായ ഈ വരികളെ ഖണ്ഡിക്കാന്‍ ഈയുള്ളവള്‍ നിര്‍ബന്ധിതയായിപ്പോകുന്നു...
"...... എന്ന് കേട്ടാലപമാനപൂരിതമാകണം അന്തരംഗം
കേരളമെന്നു കേട്ടാലോ "നടുങ്ങണം" ഓരോ പൌരനും"
Monday, November 28, 2011
മുല്ലപ്പെരിയാര്‍ എന്ന വാള്‍
മലയാളിയുടെ ഒരു ഗതികേട് നോക്കണേ …ഡമോക്ലിസിന്റെ വാള്‍ പോലെ വര്‍ഷങ്ങള്‍ ആയി മലയാളിയുടെ തലയ്ക്കു മുകളില്‍ തൂങ്ങിക്കിടക്കുകയാണ് മുല്ലപ്പെരിയാര്‍ ഡാം….ഗൌരവത്തിലും, ഹാസ്യത്തിലൂടെയും നമ്മുടെ പല സഹോദരങ്ങളും അതിന്റെ ഭീകരത മറ്റുള്ളവരെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും, ആര് ചെവി കൊടുക്കുന്നു…. അഥവാ കൊടുത്താല്‍ തന്നെ എന്ത് പ്രയോജനം…. വലിയൊരു ഭൂമികുലുക്കം ഉണ്ടാകുമെന്നും മുല്ലപ്പെരിയാര്‍ പൊട്ടുമെന്നും എല്ലാം കഴിഞ്ഞ ദിവസം ഒരു മഹാന്‍ പ്രവചിച്ചു…. അതിന്റെ ഭീകരത അറിയാവുന്ന എല്ലാവരും ഒന്ന് ഞെട്ടി….30 ലക്ഷം ജനങ്ങളുടെ ജീവനെയോര്‍ത്ത്…. ഇതെല്ലാം കണ്ടാലും കേട്ടാലും തമിഴന് എന്താ പ്രശ്നം... 110 വര്ഷം മുന്‍പുണ്ടാക്കിയ കരാറിന്റെ സുഖം അനുഭവിച്ചു തീര്‍ന്നില്ല അവര്‍ക്ക്..... അല്ലേലും ആരാന്റമ്മക്ക് വട്ടായാല്‍ , ഇനിയിപ്പം ചത്താലും തനിക്കെന്താ ചേതം…. ഇത് മനസ്സിലാക്കാത്ത, മനസ്സിലായിട്ടും ഇല്ലെന്നു നടിക്കുന്ന നമ്മുടെ നേതാക്കള്‍ക്കും അതുതന്നെ വിചാരം…. ഇല്ലെങ്കില്‍ നമ്മള്‍ പൊതുജനങ്ങള്‍ ആത്മവീര്യവും, ധര്‍മബോധവും കാട്ടണം, ഒരുമിച്ചു നിന്ന് പോരാടാന്‍….. നമ്മുടെ ജീവന് വില പറയുന്നത് നിറുത്താന്‍….. സ്വന്തം പറമ്പില്‍ ഒരു വേലി കെട്ടണെലും അയല്‍ക്കാരന്റെ കാരുണ്യം നോക്കിയിരിക്കണം എന്ന് വച്ചാല്‍….അയല്‍ക്കാരന്‍ ആണെങ്കില്‍ പാലം കുലുങ്ങിയാലും കേളന്‍ അനങ്ങില്ല എന്ന മട്ടില്‍ ഒരു കൂസലുമില്ലാതെ മുന്നോട്ടു പോകുകയാണ്…. ഇനിയും ഈ വിഷയം ഒരിക്കലും തീരാത്ത ചര്ച്ചക്കുവിടാതെ, എന്തെങ്കിലും ചെയ്തില്ലെങ്കില്‍ ചര്‍ച്ച കഴിയുമ്പോളേക്കും ഡാം ഇരുന്നിടത്ത് ഒരു കഷണം കല്ലുപോലും കാണില്ല . അന്നാ ഹസ്സാരെക്ക് പൊതുജനങ്ങള്‍ നല്‍കിയ സപ്പോര്‍ട്ടിന്റെ വില കണ്ടറിഞ്ഞ നമ്മള്‍, അതിന്റെ പകുതിയെങ്കിലും ഉണ്ടാക്കാന്‍ കഴിഞ്ഞാല്‍ നമ്മുക്കും സാധിക്കും തലയ്ക്കു മുകളില്‍ തൂങ്ങുന്ന ആ വാള്‍ പറിച്ചെറിയാന്‍....... |