Total Pageviews

Wednesday, March 13, 2013

ഇറ്റലിയുടെ വഞ്ചന ..ഇന്ത്യയുടെ മുന്നറിയിപ്പ്..


ഇറ്റാലിയന്‍ നാവികര്‍ തിരിച്ചുവരാത്തതില്‍ പ്രധിഷേധിച്ചു ഇന്ത്യ ഇറ്റലിക്ക് മുന്നറിയിപ്പ് നല്‍കി..ഇറ്റാലിയന്‍ സ്ഥാനപതിയെ പ്രധിഷേധം അറിയിച്ചതിനു പുറമേ കടുത്ത നടപടികളിലേക്കാണ് ഇന്ത്യ നീങ്ങുന്നതെന്നാണ് കേള്‍ക്കുന്നത്. അങ്ങനെ ഒരു തീരുമാനം എടുക്കാനും അത് ഫലത്തില്‍ കൊണ്ടുവരാനും കഴിഞ്ഞാല്‍ നമുക്ക് അതില്‍ അഭിമാനിക്കാം. ആര്‍ക്കും എന്തും കേറി ചെയ്യാന് ഉള്ള സ്ഥലമല്ല ഇന്ത്യ എന്നൊന്ന് മനസ്സിലാക്കി കൊടുക്കുന്നത്  എന്തുകൊണ്ടും നമ്മുടെ രാഷ്ട്രീയ, സാമൂഹ്യ ഭാവിക്ക് നന്നായിരിക്കും.

നീണ്ടകര ഉള്‍ക്കടലില്‍ രണ്ടു മത്സ്യ തൊഴിലാളികളെ വെടിവച് കൊന്നിട്ട്  ആ കുറ്റകൃത്യം വളരെ സരളമായി കണ്ടു  ഒന്നും അറിയാത്ത പോലെ ക്രിസ്റ്റ്മസ്സും, പൊതു തെരഞ്ഞെടുപ്പും ഒക്കെ ആഘോഷിച്ചു നടന്നു, പിന്നെ പതിയെ മുങ്ങിയാല്‍ അതോടെ പ്രശ്നം തീരുമെന്നായിരിക്കും ഇറ്റാലിയന്‍ നാവികരുടെയും, അവരെ അനുകൂലിക്കുന്ന ഗവര്‍മെന്റിന്റെയും ചിന്ത. പിന്നെ കാര്യങ്ങള്‍ നടന്നതാനെങ്കില്‍ ഇന്ത്യയിലും. ഇന്ത്യ പോയാല്‍ എവിടേം വരെ പോകും എന്ന് നമ്മള്‍ പലവട്ടം കാണിച്ചുകൊടുതിട്ടുണ്ട്, ലോകത്തിനു മുന്‍പില്‍. നമ്മുടെ അയല്‍രാജ്യം ഒന്നല്ല ഒരുപാട് പേരുടെ ജീവന്‍ പല വിധേന എടുത്തിട്ടും, അതിനെല്ലാം  "തീവ്രവാദം" എന്ന ലേബല്‍  കൊടുത്തു  വെറുതെ നോക്കി നിന്ന് വീമ്പിളക്കാനെ ഇന്ത്യക്ക് കഴിഞ്ഞിട്ടുള്ളൂ. കുറെ കഴിയുമ്പം അതും ചരിത്രത്തിന്റെ ഭാഗമായി മാറും. ഇതറിയാവുന്ന ഏവനും ഇതൊക്കെ തന്നെ ചെയ്യും. അതുകൊണ്ട് ഇപ്പോള്‍ ഇന്ത്യ കാണിക്കുന്ന ഈ ചൂട് തുടര്‍ന്നും  കാണിച്ചാല്‍ വളരെ നന്നായിരുന്നു.  ഇന്ത്യന്‍ നീതി ന്യായ വ്യവസ്ഥയെ പരിഹസിക്കുന്ന ഈ ഇറ്റലിയുടെ തീരുമാനം, ഇനി എന്തെല്ലാം ന്യായങ്ങള്‍ അതിനായി നിരത്തിയാലും, നീതിരഹിതവും പ്രധിഷേധാര്‍ഹാവുമാണ്.  കുറ്റം ചെയ്യുന്നത് ആരായാലും അവര്‍ക്ക് അര്‍ഹമായ ശിക്ഷ അനുഭവിക്കുന്നതിന് എതിര് നില്‍ക്കുന്നത് പൌരസ്നേഹം അല്ലെന്നു  ഇറ്റലിയെ ഒന്ന് മനസ്സിലാക്കി കൊടുക്കുന്നത് എന്ത് കൊണ്ടും നല്ലതാണ്. അല്ലെങ്കില്‍  തലയില്‍ കയറി വീട് വച്ചാലും ഇന്ത്യ അനങ്ങില്ല എന്നാ നമ്മുടെ ആ ഇമേജ് എന്നും അങ്ങനെ തന്നെ  നിലനില്‍ക്കും. ...ഇതുപോലുള്ള സംഭവങ്ങള്‍ ഇനിയും തുടരും.

(കുറിപ്പ് :ഇന്ത്യക്കകത്തുള്ളവരെയോ നമുക്കൊന്നും ചെയ്യാന്‍ കഴിയുന്നില്ല, കുറഞ്ഞത്‌ പുറത്തു നിന്നുള്ളവരെയെങ്കിലും നിയമത്തിന്റെ വഴിയെ കൊണ്ടുപോകാന്‍ പറ്റിയാല്‍ അതൊരു സംഭവമല്ലേ???)

1 comment: