Total Pageviews

Tuesday, April 10, 2012

മാര്‍ക്സ് ഇനി സിലബസ്സിന് പുറത്ത്...



ബംഗാളിലെ സ്കൂള്‍ സില്ലബസ്സുകളില്‍ നിന്ന് കമ്മ്യുണിസ്റ്റ് ആശയങ്ങളെ നീക്കം ചെയ്തു പുതിയ സില്ലബസ് പുറത്തിറക്കാന്‍ തീരുമാനിച്ച മമത ബാനെര്‍ജി സര്‍ക്കാരിന്റെ തീരുമാനം എന്തുകൊണ്ടും സ്വാഗതാര്‍ഹം തന്നെ...ഒരു രാജ്യത്തിന്റെ ഭാവിയുടെ വാഗ്ദാനങ്ങള്‍ ആണ് കുട്ടികള്‍..അവരെ വാര്‍ത്തെടുക്കുന്ന ഭാരിച്ച ഉത്തരവാദിത്തം കലാലയങ്ങല്‍ക്കാന്...ഈ കലാലയങ്ങള്‍ തന്നെ ഈ കുരുന്നു നാമ്പുകളില്‍ നാനാതരത്തിലുള്ള പ്രക്ഷോഭ ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കാതെ , രാജ്യത്തിന്റെ സാംസ്ക്കാരിക പൈതൃകം പോലുള്ള അഭിമാനകരമായ വസ്തുതകള്‍ പറഞ്ഞു കൊടുക്കാന്‍ തയ്യാറെടുക്കണം. എന്നാലെ വിദ്യാഭ്യാസം അതിന്റെ പൂര്‍ണ്ണതയില്‍ ആവൂ. കാരണം അവരുടെ മനസ്സെന്ന വെള്ളക്കടലാസില്‍ പതിയുന്നതെന്തും അവരുടെ ഭാവിജീവിതത്തില്‍ പ്രതിഫലിക്കും...ബാക്കിയുള്ള കാര്യങ്ങള്‍ അവര്‍ അവരുടെ സ്വന്തം ജീവിതത്തിന്റെ പശ്ച്ച്ചാത്തലത്ത്തില്‍ ക്രമേണെ മനസ്സിലാക്കിക്കൊള്ളും...

സില്ലബസ്സില്‍ നിന്നും കമ്മ്യൂണിസം എടുത്തുകളഞ്ഞു എന്നതുകൊണ്ട്‌, മാര്‍ക്സും,ബോല്ശേവിക്സും പൂര്‍ണ്ണമായും പുറത്തായി എന്നല്ല, മറിച്ചു ഗാന്ധിജിയെയും, മണ്ടേലയെയും പോലെ അറിയാന്‍ പ്രാധാന്യമുള്ള കാര്യങ്ങള്‍, വെറും ബാലിശമായ രാഷ്ട്രീയക്കളികളുടെ പേരില്‍ കുട്ടികള്‍ക്ക് നിഷേധിക്കപ്പെടുകയും ,പകരം വെറും പ്രക്ഷോഭാച്ച്ചുവയുള്ള കാര്യങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നത് ഒഴിവാക്കി എന്ന് അര്‍ഥം. അതില്‍ തീര്‍ച്ചയായും മിസ്സ്‌ ബാനെര്‍ജിക്ക് അഭിമാനിക്കാം..കേരളത്തില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നടത്തിയ സില്ലബസ് പരിഷ്ക്കരനത്ത്തിന്റെ ഭാഗമായി കമ്മ്യൂണിസം ആശയങ്ങള്‍ കുത്തിനിറച്ചത് തികച്ചും ആശങ്കാപരമായി തുടരുന്നു...ഒരുപാട് എതിര്‍പ്പുകള്‍ ഉണ്ടായെങ്കിലും, എല്ലാ രാഷ്ട്രീയ കക്ഷികള്‍ക്കും താന്‍ പിടിക്കുന്ന മുയലിനു കൊമ്പ് മൂന്നാണല്ലോ..അതില്‍ സാധാരണ ജനങള്‍ക്ക് പ്രത്യേകിച്ചു ഒന്നും ചെയ്യാന്‍ കഴിയില്ലല്ലോ?

സ്കൂളിന്റെ സില്ലബസ് പോലെയുള്ള കാര്യങ്ങള്‍ തികച്ചും നീതിപൂര്‍വ്വം, രാഷ്ട്രീയ, സാമൂഹിക അനുഭാവമില്ലാത്ത്ത ആളുകള്‍ ചേര്‍ന്ന് ക്രമീകരിക്കേണ്ട ഒന്നാണ്..കാരണം അത് തീര്‍ച്ചയായും നമ്മുടെ കുട്ടികള്‍ക്ക് പ്രയോജനപ്പെടുന്ന രീതിയില്‍ ആയിരിക്കണം, അല്ലാതെ മാറി മാറി വരുന്ന സര്‍ക്കാരുകളുടെ സ്വാര്‍ത്ത താത്പ്പര്യങ്ങള്‍ സംരക്ഷിക്കാനുതകുന്ന തരത്തിലാവരുത്‌. അങ്ങനെ ചെയ്‌താല്‍ പ്രത്യക്ഷമായും പരോക്ഷമായും അത് നമ്മുടെ കുട്ടികളുടെ ചിന്തയെ നശിപ്പിക്കും, അതുവഴി ഒരു രാജ്യത്തിന്റെ നല്ല നാളെയും...

7 comments:

  1. എത്രമാത്രം യുദ്ധങ്ങളുടെയും വിപ്ലവങ്ങളുടെയും ചരിത്രമാണ്‌ സ്കൂളിൽ പഠിച്ചിട്ടുള്ളത്. ആ അറിവുകൾ മനുഷ്യന്റെ നന്മയ്ക്ക് എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് പഠിപ്പിക്കാൻ ആ പാഠപുസ്തകങ്ങൾ അപര്യാപ്തമായിരുന്നു.

    ReplyDelete
    Replies
    1. ശരിയാണ് ഹരി....പഠിച്ച കാര്യങ്ങള്‍ വേണ്ടവിധം ഉള്‍ക്കൊള്ളാണോ അത് പ്രയോജനപ്രദമായി ഉപയോഗിക്കാനോ മിക്കവാറും നമുക്ക് കഴിയാതെ വരുന്നു....

      Delete
  2. മാര്‍ക്സിനെ പടിയടച്ച് പിണ്ഢം വച്ചു അല്ലേ...?

    ReplyDelete
    Replies
    1. മാര്‍ക്സിന്റെ പടിയടക്കാന്‍ പറ്റുമോ മാഷേ...??? പിന്നെ അനിവാര്യമായ ചില മാറ്റങ്ങള്‍ ഇതു മേഖലയിലും വേണം...

      Delete
  3. രാഷ്ട്രീയ ലാഭ ചിന്തകൾ ചരിത്രത്തെ വികലമാക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ്‌ നാം കടന്നു പോകുന്നത്‌. നന്നായി എഴുതി. ഭാവുകങ്ങൾ

    ReplyDelete
  4. രാഷ്ട്രീയ ലാഭ ചിന്തകൾ ചരിത്രത്തെ വിക ലമാക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ്‌ നാം കടന്നു പോകുന്നത്‌. നന്നായി എഴുതി. ഭാവുകങ്ങൾ

    ReplyDelete
  5. രാഷ്ട്രീയ ലാഭ ചിന്തകൾ ചരിത്രത്തെ വികലമാക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ്‌ നാം കടന്നു പോകുന്നത്‌. നന്നായി എഴുതി. ഭാവുകങ്ങൾ

    ReplyDelete