ലോകം കണ്ട അതുല്യ പ്രതിഭയ്ക്ക് ആദരാഞ്ജലികള്‍.....കരുത്താര്‍ന്ന വാക്കുകളിലൂടെ യുവജനങ്ങള്‍ക്കും, പ്രായമായവര്‍ക്കും ഒരുപോലെ പ്രചോദനമായി മാറിയിരുന്ന ഈ വന്‍ മരം ഇനിയില്ലെന്ന സത്യം തിരിച്ചറിയുന്നു....ആരെയും കൂസാത്ത, സ്വന്തം അഭിപ്രായങ്ങള്‍ എവിടെയും തുറന്നു പറയാന്‍ മടിയില്ലാത്ത, മുഖസ്തുതികളില്‍ വിശ്വസിക്കാത്ത്ത അഴീക്കൊടുകാരന്‍....അതിന്റെ പേരില്‍ സൌഹൃദങ്ങള്‍ ഉടയാതെ കാക്കാന്‍ കഴിവുള്ള ആത്മവിശ്വാസത്തിന്റെ അടിക്കല്ല്.....അക്ഷരങ്ങള്‍ക്കായി ജീവിതം മുഴുവന്‍ ഉഴിഞ്ഞു വച്ച, അതിനിടയില്‍ സ്വകാര്യ സന്തോഷങ്ങള്‍ ആറ്റിലൊഴുക്കിയ അത്ഭുത കലാകാരന്‍....
മലയാളത്തെ ഇഷ്ട്ടപ്പെടുന്ന ഏതൊരു വ്യക്തിയും കടന്നുപോയിട്ടുള്ള മനോഹര കൃതികളുടെ സൃഷ്ട്ടാവിനു ഇനി അന്തിവിശ്രമം..... അന്‍പതുകളില്‍ തുടങ്ങിയ എഴുത്തിന്റെ തേരോട്ടം മരണക്കിടക്ക വരെ കൊണ്ടുപോകാന്‍ കഴിഞ്ഞ വിസ്മയങ്ങളില്‍ ഒന്ന്....മലയാളത്തിന്റെ ഈ തീരാ നഷ്ട്ടം തിരിച്ചറിയുമ്പോളും , മുതല്‍ക്കൂട്ടായി നമുക്ക് സമ്മാനിച്ച ആ മനോഹര കൃതികളുടെ സംരക്ഷകരെന്ന് അഭിമാനിക്കുന്ന നമ്മുടെ സ്വന്തം മലയാളികളുടെ പേരില്‍ ഒരുപിടി ആദരാഞ്ജലികള്‍.........
No comments:
Post a Comment