Total Pageviews

Monday, December 12, 2011

അമൃതവര്‍ഷവും കാത്ത്..."മാതാ" യും "മദറും".....ഒരേ അര്‍ഥം.....പേരില്‍ മാത്രം......പ്രവര്‍ത്തികളില്‍ ഒരുപാട് അന്തരം.....

ശരികള്‍ മാത്രം ചിന്തിച്ചും പ്രവര്ത്തിച്ച്ചും കടന്നു പോയ ഒരു മഹത് വ്യക്തിയും, ശരിയെതെന്നോ,തെറ്റെതെന്നോ ചിന്തിക്കാന്‍ പോലും സമയമില്ലാതെ പണത്തിന്റെയും, പ്രശസ്തിയുടെയും പുറകെ പായുന്ന, ഇതിനിടയില്‍ ജീവിക്കാന്‍ വേണ്ടി കഷ്ട്ടപ്പെടുന്ന സാധാരണക്കാരന്റെ ആവശ്യങ്ങളെ കണ്ടില്ലെന്നു നടിക്കുന്ന മറ്റൊരു "സംരക്ഷകയും"......


സുഘസമൃതിയുടെ നടുവില്‍ ജീവിക്കുമ്പോള്‍, താഴെക്കിടയിലുള്ള ജീവിതങ്ങളുടെ ദുരിതങ്ങള്‍ മനസിലാക്കുക വളരെ പ്രയാസമാണ്....എന്നാല്‍ ജീവിതം ഈ താഴ്മയില്‍ ആണെങ്കില്‍ അത് സ്വയം അനുഭവസ്ത്യവുമാണ്......


മദര്‍ പാവങ്ങള്‍ക്കായി ഒരു നേരത്തെ ഭക്ഷണത്തിനായി അലഞ്ഞു നടന്നപ്പോള്‍, മാതായുടെ പേരില്‍ കെട്ടിപ്പൊക്കിയ പ്രസ്ഥാനനങ്ങളെ ആശ്രയിച്ചു ജീവിക്കുന്ന ജനങളുടെ കഞ്ഞിയില്‍ പാറ്റയിടുന്നതു വൈപരീത്യം...അതില്‍ ചിലത് മാത്രം പുറം ലോകം അറിയുമ്പോള്‍ എവിടെയൊക്കെയോ ഉണങ്ങാത്ത മുറിവുകളുടെ ഗന്ധം....

പക്ഷെ, ഒരു വലിയ സമാനത ഇതിനെല്ലാം ഉണ്ട് .....ഇതെല്ലാം സംഭവിക്കുന്നത്‌ ഇന്ത്യ എന്ന മഹാരാജ്യത്തിലാണ്....അതിലുപരി, കേരളം ഇതിലെല്ലാം ഭാഗഭാക്കാണ്....വേറെങ്ങും ഒരുപക്ഷെ കാണാന്‍ സാധിച്ചെന്നു വരാത്ത ഒരുപാട് കറുത്ത ഏടുകള്‍ നമ്മുടെ ചരിത്രത്തിലേക്ക് സ്ഥാനം പിടിക്കുന്നു........


ആതുരസേവനത്തില്‍ എന്നും മുന്‍പന്തിയില്‍ ഉള്ള നമ്മുടെ നാടിന്റെ, ഈ അഭിമാനേതര നേട്ടത്തില്‍ അനിവാര്യ ഭാഗമായ "വെള്ളരിപ്രാവുകളെ"കല്ലെറിയുമ്പോള്‍, നിങ്ങള്‍ ഒന്നോര്‍ക്കുക.....ഇവര്‍ക്ക് വേണ്ടത് ആധുനിക സൌകര്യങ്ങളുടെ പട്ടുമെത്തയല്ല.... അന്നന്നുള്ള അപ്പവും,മുന്നോട്ടുള്ള ജീവിത സുരക്ഷിതത്വവും മാത്രം......അത് നല്‍കാന്‍ വിസമ്മതിക്കുന്നവരു മനസ്സിലാക്കണം, ഇതല്ലെങ്കില്‍ വേറെ ഒരുപാട് ചില്ലകള്‍ ഉണ്ട് അവര്‍ക്ക് ചേക്കേറാന്‍ എന്ന്.....

4 comments:

 1. ആള്‍ദൈവങ്ങളെയൊ അവരുടെ പ്രസ്ഥാനങ്ങളെയോ ചോദ്യം ചെയ്യാന്‍ പാടില്ല എന്ന ഒരു അലിഖിത നിയമം നമ്മുടെ നാട്ടില്‍ നില നില്‍ക്കുന്നു.

  ReplyDelete
 2. ഇവിടെ എഴുതുന്നത്‌ ശരിയാണോ എന്നറിയില്ല.
  നഷ്ടബാല്യം, കര്‍ക്കിടകമഴ, യാത്രക്കാരന്‍, Aim for the stars എന്നീ കുറെ നല്ല രചനകള്‍ "All I want to write " എന്നാ ബ്ലോഗില്‍ കണ്ടു.

  അത്തരത്തിലുള്ള രചനകള്‍ക്ക് ഇനി ഒരു ലിങ്ക അയക്കുമല്ലോ?

  ReplyDelete
 3. @ fiyonicks, ariyaanjittalla ......manushyathamillayma kaanumbol ariyaathe prathikarichu pokukayaanu....

  ReplyDelete
 4. @ pottanu, theerchayayum.....add cheyyunna reethi padichukodirikkukayaanu......abhipraayathinu nanni...

  ReplyDelete