Total Pageviews

Monday, January 23, 2012

അടവ് പിഴച്ചു.....കഴിവുറ്റ കലാകാരനും, തിരക്കഥാകൃത്തും, ഒക്കെ ആയി  മലയാളീയുടെ മനസ്സില്‍ സ്ഥാനം പിടിച്ചിട്ടുള്ള നമ്മുടെ ശ്രീനിവാസ അവര്‍കള്‍ക്ക് പറ്റിയ ഏറ്റവും വലിയ അമളി ...സിനിമ ലോകത്തെ തൊഴുത്തില്‍ കുത്തിന്റെ ഭാഗമായി ഇറക്കിയ പുതിയ സിനിമ പത്മശ്രി ഭരത് ഡോ.സരോജ്കുമാര്‍ ആളുകളെ ഒന്നടങ്കം വെറുപ്പിചെന്നു മാത്രമല്ല , അതോടെ ശ്രീനിയുടെ വ്യക്തിത്വത്തിന് തന്നെ അത് മങ്ങലെല്‍പ്പിചിരിക്കുകയാണ് ........ഇങ്ങനെ ഒരു കലാകാരനില്‍ നിന്ന് ജനം ഇത്ര തരം താണ ഒരു പ്രവര്‍ത്തി പ്രതീക്ഷിചില്ല....

മോഹന്‍ലാലിനെപ്പോലുള്ള അതുല്യ പ്രതിഭകളെ വെറും സ്വാര്‍ത്ഥ താല്‍പ്പര്യത്തിന്റെ പേരില്‍ കരി വാരി തേക്കാന്‍ ശ്രമിച്ചതില്‍ ഏതൊരു മലയാളിക്കും പ്രധി‍ഷേധമുണ്ട് .....ശ്രീനിയുടെ കലയെ പുകഴ്ത്ത്തിയിരുന്നവരെല്ലാം ഇപ്പോള്‍ ആ പേര് കേട്ടാല്‍ മുഖം ചുളിക്കുന്നത് തികച്ചും സ്വാഭാവികം....നിയന്ത്രണമില്ലാത്ത ആത്മരോഷതിന്റെയും , വ്യക്തി വൈരാഗ്യതിന്റെയും വിഴുപ്പിനെ, കലയുടെ മുഖം മൂടി അണിയിച്ചു  മറ്റുള്ളവരെ തേജോവധം ചെയ്യാന്‍ ഇറങ്ങിയപ്പോള്‍ ശ്രീനി ഓര്‍ത്തിരിക്കില്ല താന്‍ തനിക്കു തന്നെ കുഴിവെട്ടുകയാനെന്നു....

ഇപ്പോഴിതാ, പകരത്തിനു പകരമെന്നോണം ആന്റണി പെരുമ്പാവൂര്‍ സന്തോഷ്‌ പണ്ഡിറ്റ്നെ   വച്ച് ഒരു ശ്രീനി പടം എടുക്കാന്‍ പോകുകയാണത്രെ....പണ്ഡിറ്റ്‌  ആണെങ്കില്‍ പ്രശസ്തിക്ക് വേണ്ടി എന്തും ചെയ്യാന്‍ മടിയില്ലാത്ത്തവന്‍ ....അതുകൊണ്ട് , ആ കടും കൈയും നമുക്ക് പ്രതീക്ഷിക്കാം.....ഒരു പാവം മലയാളിയുടെ ഗതിയെ..... ഇനി എന്തെല്ലാം കാണേണ്ടി വരുമോ?????

ആദരാഞ്ജലികള്‍ ......


ലോകം കണ്ട അതുല്യ പ്രതിഭയ്ക്ക് ആദരാഞ്ജലികള്‍.....കരുത്താര്‍ന്ന വാക്കുകളിലൂടെ യുവജനങ്ങള്‍ക്കും, പ്രായമായവര്‍ക്കും ഒരുപോലെ പ്രചോദനമായി മാറിയിരുന്ന ഈ വന്‍ മരം ഇനിയില്ലെന്ന സത്യം തിരിച്ചറിയുന്നു....ആരെയും കൂസാത്ത, സ്വന്തം അഭിപ്രായങ്ങള്‍ എവിടെയും തുറന്നു പറയാന്‍ മടിയില്ലാത്ത, മുഖസ്തുതികളില്‍ വിശ്വസിക്കാത്ത്ത അഴീക്കൊടുകാരന്‍....അതിന്റെ പേരില്‍ സൌഹൃദങ്ങള്‍ ഉടയാതെ കാക്കാന്‍ കഴിവുള്ള ആത്മവിശ്വാസത്തിന്റെ അടിക്കല്ല്.....അക്ഷരങ്ങള്‍ക്കായി ജീവിതം മുഴുവന്‍ ഉഴിഞ്ഞു വച്ച, അതിനിടയില്‍ സ്വകാര്യ സന്തോഷങ്ങള്‍ ആറ്റിലൊഴുക്കിയ അത്ഭുത കലാകാരന്‍....
മലയാളത്തെ ഇഷ്ട്ടപ്പെടുന്ന ഏതൊരു വ്യക്തിയും കടന്നുപോയിട്ടുള്ള മനോഹര കൃതികളുടെ സൃഷ്ട്ടാവിനു ഇനി അന്തിവിശ്രമം..... അന്‍പതുകളില്‍ തുടങ്ങിയ എഴുത്തിന്റെ തേരോട്ടം മരണക്കിടക്ക വരെ കൊണ്ടുപോകാന്‍ കഴിഞ്ഞ വിസ്മയങ്ങളില്‍ ഒന്ന്....മലയാളത്തിന്റെ ഈ തീരാ നഷ്ട്ടം തിരിച്ചറിയുമ്പോളും , മുതല്‍ക്കൂട്ടായി നമുക്ക് സമ്മാനിച്ച ആ മനോഹര കൃതികളുടെ സംരക്ഷകരെന്ന് അഭിമാനിക്കുന്ന നമ്മുടെ സ്വന്തം മലയാളികളുടെ പേരില്‍ ഒരുപിടി ആദരാഞ്ജലികള്‍.........