Total Pageviews

Friday, May 17, 2013

അറസ്റ്റിലായ "ശ്രീ"


മലയാളി താരം ശ്രീശാന്ത് ഉൾപ്പെടെ മൂന്ന് പേരെ കോഴ വിവാദത്തിൽ അറസ്റ്റ് ചെയ്തെന്ന വാര്ത്ത ക്രിക്കെറ്റ് ലോകം മാത്രമല്ല ലോകമെങ്ങുമുള്ള മലയാളികള് വളരെ അമ്പരപ്പോടും, ഞെട്ടലോടുമാണ് ശ്രവിച്ചത്. കൊഴവിവാധങ്ങൾ ഇന്ത്യക്കാര്ക്ക് പുത്തരിയല്ലെങ്കിലും, അതിൽ ഒരു മലയാളി ഉൾപ്പെട്ടത് ഇപ്പോഴും നമുക്ക് ഉള്ക്കൊല്ലാനാവുന്നില്ല. അതും നമ്മുടെയെല്ലാം അഭിമാനമായി നാം ഒരിക്കലെങ്കിലും കരുതിയ "ശ്രീ" യിൽ നിന്ന്.

മലയാളികളുടെ യശസ്സുയർത്തി ഇന്ത്യൻ ടീമിൽ വളരെപ്പെട്ടന്ന് സ്ഥാനം നേടിയ ശ്രീശാന്ത് ടെസ്റ്റ്‌ ടീമിലെ മുന് നിര കളിക്കാരനായി ഉയര്ന്നത് വളരെ പെട്ടന്നാണ്. അതുകൊണ്ട് തന്നെ ശ്രീക്ക് അകത്തും പുറത്തുമായി ഒരുപാട് പേരുടെ അതൃപ്തി നേടാൻ കഴിഞ്ഞു. പിന്നെ അദ്ദേഹത്തിന്റെ പെട്ടെന്ന് ക്ഷോഭിക്കുന്ന സ്വഭാവും, ആരെയും കൂസാത്ത ഭാവവും ഇതിനെല്ലാം മേംപൊടിയായി.

അധോലോക സംഘങ്ങളുമായി ബന്ധമുള്ള വാതുവേയ്പ്പുകാരാണ്  ഈ ഒത്തുകളിക്ക് പിന്നിലെന്ന് പോലീസും ക്രിക്കറ്റ് ലോകവും ഒരുപോലെ വെളിപ്പെടുത്തിയ സ്ഥിതിക്ക് ഇതിനു പിന്നിലെ  നിജസ്ഥിതി കണ്ടുപിടിക്കേണ്ടതുണ്ട്. കാരണം, ഇത് സത്യമാണെന്ന് വിശ്വസിക്കാൻ ഇനിയും നമുക്ക് പ്രയാസമുണ്ട്. ക്രിക്കറ്റ് ലോകത്തെ പ്രമുഘരുടെ ഗൂഡാലോചനയുടെ  ഭാഗമാണ് ഈ നാടകം എങ്കിൽ അത് തീര്ച്ചയായും പുറത്ത് കൊണ്ടുവരണം. അതല്ല വെറും നാല്പ്പത് ലക്ഷം രൂപക്കുവേണ്ടി ശ്രീശാന്ത് അങ്ങനെ ഒരു നെറികേട് കാണിച്ചെങ്കിൽ അത് ക്രിക്കറ്റിനെ മാത്രമല്ല ഓരോ മലയാളിയെയും അവഹേളിക്കുന്നതിനു തുല്യമാണ്. അതിനു  മറ്റേതൊരു  കുറ്റവാളിയെയും  പോലെ ശിക്ഷ കിട്ടുകതന്നെ വേണം. കാരണം ശ്രീശാന്തിനെ ഉയരങ്ങളിലെത്തിച്ച മാധ്യമങ്ങളും, മലയാളി ആരാധകരും അപമാനത്താൽ ശിരസ്സ്‌കുനിച്ചിരിക്കുകയാണ്..

ക്രിക്കറ്റ് ലോകത്തെ വാതുവേയ്പ്പും, ഒത്തുകളിയും ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല..സ്വാർത്ഥതല്പ്പരരായ കളിക്കാര് സ്വന്തം ടീമിനെയും, രാജ്യത്തെയും പണയപ്പെടുത്തി ഇതുപോലത്തെ കളികൾ ഇതിനു മുന്പും ഒരുപാട് നടത്തിയിട്ടുണ്ട്...ചിലതൊക്കെ പുറം ലോകം അറിഞ്ഞു...ചിലതൊക്കെ മുങ്ങിപ്പോയി...എന്തൊക്കെയായാലും, എത്ര നാണം കേട്ടാലും ആരും ഒന്നും പഠിക്കില്ല എന്നത് ഒരു സത്യം. പിന്നെയും അതിലും തറ പരിപാടികളും ആയി വീണ്ടും വാര്ത്ത ഉണ്ടാക്കിക്കൊണ്ടെയിരിക്കും...അത് ഇന്ത്യക്കാരന്റെ കഴിവ്.

Saturday, March 16, 2013

ഇറ്റാലിയൻസ് "ജാഗ്രതൈ"ഇന്ത്യയിലെ പ്രത്യേകിച്ചും കേരളത്തിലെ ഇറ്റാലിയൻ പൌരന്മാർ വളരെയധികം ജാഗ്രത പാലിക്കണം എന്ന ഇറ്റാലിയൻ സ്ഥാനപതി കാര്യാലയത്തിന്റെ മുന്നറിയിപ്പിൽ നിന്ന് ഒരു കാര്യം വ്യക്തമായി...ഇന്ത്യ എന്തെല്ലാം പറഞ്ഞാലും, ഇനി ചെയ്താലും ഞങ്ങള്ക്ക് അതെല്ലാം പുല്ലാണ്...ഞങ്ങൾ കൊണ്ടുപോയ ഇറ്റലിക്കാർ ഇനി തിരിച്ചു വരുമെന്ന് വ്യാമോഹിക്കേണ്ട എന്നാണ്..ഇറ്റാലിയൻ നാവികര്ക്ക് അനുവദിച്ചിരിക്കുന്ന കാലാവധി തീരാൻ ഇനി ദിവസ്സങ്ങൾ  മാത്രം ബാക്കിയുള്ള ഈ അവസരത്തിൽ ഇങ്ങനെയൊരു പ്രസ്താവന കാര്യാലയത്തിൽ നിന്നും ഉണ്ടായാൽ അതിൽ തീര്ച്ചയായും കാര്യമുണ്ട്. ഇത് വരെ ആരും കേരളത്ത്തിനകതോ പുറത്തോ ഒരു ഇറ്റാലിയൻ പൌരനേയും ഒന്നും ചെയ്തതായി റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടില്ല. അങ്ങനെയിരിക്കുന്ന അവസ്ഥയിൽ അത് അവർ ഉടനെ പ്രതീക്ഷിക്കുന്നു എങ്കിൽ അതിനർത്ഥം, എന്ത് വന്നാലും ഞങ്ങൾ വഴങ്ങില്ല എന്ന് തന്നെയാണ്. അതിനുള്ള മുന്നറിയിപ്പാണ് ഈ ജാഗ്രതൈ നിര്ദ്ദേശം.

Wednesday, March 13, 2013

ഇറ്റലിയുടെ വഞ്ചന ..ഇന്ത്യയുടെ മുന്നറിയിപ്പ്..


ഇറ്റാലിയന്‍ നാവികര്‍ തിരിച്ചുവരാത്തതില്‍ പ്രധിഷേധിച്ചു ഇന്ത്യ ഇറ്റലിക്ക് മുന്നറിയിപ്പ് നല്‍കി..ഇറ്റാലിയന്‍ സ്ഥാനപതിയെ പ്രധിഷേധം അറിയിച്ചതിനു പുറമേ കടുത്ത നടപടികളിലേക്കാണ് ഇന്ത്യ നീങ്ങുന്നതെന്നാണ് കേള്‍ക്കുന്നത്. അങ്ങനെ ഒരു തീരുമാനം എടുക്കാനും അത് ഫലത്തില്‍ കൊണ്ടുവരാനും കഴിഞ്ഞാല്‍ നമുക്ക് അതില്‍ അഭിമാനിക്കാം. ആര്‍ക്കും എന്തും കേറി ചെയ്യാന് ഉള്ള സ്ഥലമല്ല ഇന്ത്യ എന്നൊന്ന് മനസ്സിലാക്കി കൊടുക്കുന്നത്  എന്തുകൊണ്ടും നമ്മുടെ രാഷ്ട്രീയ, സാമൂഹ്യ ഭാവിക്ക് നന്നായിരിക്കും.

നീണ്ടകര ഉള്‍ക്കടലില്‍ രണ്ടു മത്സ്യ തൊഴിലാളികളെ വെടിവച് കൊന്നിട്ട്  ആ കുറ്റകൃത്യം വളരെ സരളമായി കണ്ടു  ഒന്നും അറിയാത്ത പോലെ ക്രിസ്റ്റ്മസ്സും, പൊതു തെരഞ്ഞെടുപ്പും ഒക്കെ ആഘോഷിച്ചു നടന്നു, പിന്നെ പതിയെ മുങ്ങിയാല്‍ അതോടെ പ്രശ്നം തീരുമെന്നായിരിക്കും ഇറ്റാലിയന്‍ നാവികരുടെയും, അവരെ അനുകൂലിക്കുന്ന ഗവര്‍മെന്റിന്റെയും ചിന്ത. പിന്നെ കാര്യങ്ങള്‍ നടന്നതാനെങ്കില്‍ ഇന്ത്യയിലും. ഇന്ത്യ പോയാല്‍ എവിടേം വരെ പോകും എന്ന് നമ്മള്‍ പലവട്ടം കാണിച്ചുകൊടുതിട്ടുണ്ട്, ലോകത്തിനു മുന്‍പില്‍. നമ്മുടെ അയല്‍രാജ്യം ഒന്നല്ല ഒരുപാട് പേരുടെ ജീവന്‍ പല വിധേന എടുത്തിട്ടും, അതിനെല്ലാം  "തീവ്രവാദം" എന്ന ലേബല്‍  കൊടുത്തു  വെറുതെ നോക്കി നിന്ന് വീമ്പിളക്കാനെ ഇന്ത്യക്ക് കഴിഞ്ഞിട്ടുള്ളൂ. കുറെ കഴിയുമ്പം അതും ചരിത്രത്തിന്റെ ഭാഗമായി മാറും. ഇതറിയാവുന്ന ഏവനും ഇതൊക്കെ തന്നെ ചെയ്യും. അതുകൊണ്ട് ഇപ്പോള്‍ ഇന്ത്യ കാണിക്കുന്ന ഈ ചൂട് തുടര്‍ന്നും  കാണിച്ചാല്‍ വളരെ നന്നായിരുന്നു.  ഇന്ത്യന്‍ നീതി ന്യായ വ്യവസ്ഥയെ പരിഹസിക്കുന്ന ഈ ഇറ്റലിയുടെ തീരുമാനം, ഇനി എന്തെല്ലാം ന്യായങ്ങള്‍ അതിനായി നിരത്തിയാലും, നീതിരഹിതവും പ്രധിഷേധാര്‍ഹാവുമാണ്.  കുറ്റം ചെയ്യുന്നത് ആരായാലും അവര്‍ക്ക് അര്‍ഹമായ ശിക്ഷ അനുഭവിക്കുന്നതിന് എതിര് നില്‍ക്കുന്നത് പൌരസ്നേഹം അല്ലെന്നു  ഇറ്റലിയെ ഒന്ന് മനസ്സിലാക്കി കൊടുക്കുന്നത് എന്ത് കൊണ്ടും നല്ലതാണ്. അല്ലെങ്കില്‍  തലയില്‍ കയറി വീട് വച്ചാലും ഇന്ത്യ അനങ്ങില്ല എന്നാ നമ്മുടെ ആ ഇമേജ് എന്നും അങ്ങനെ തന്നെ  നിലനില്‍ക്കും. ...ഇതുപോലുള്ള സംഭവങ്ങള്‍ ഇനിയും തുടരും.

(കുറിപ്പ് :ഇന്ത്യക്കകത്തുള്ളവരെയോ നമുക്കൊന്നും ചെയ്യാന്‍ കഴിയുന്നില്ല, കുറഞ്ഞത്‌ പുറത്തു നിന്നുള്ളവരെയെങ്കിലും നിയമത്തിന്റെ വഴിയെ കൊണ്ടുപോകാന്‍ പറ്റിയാല്‍ അതൊരു സംഭവമല്ലേ???)

Tuesday, April 10, 2012

മാര്‍ക്സ് ഇനി സിലബസ്സിന് പുറത്ത്...ബംഗാളിലെ സ്കൂള്‍ സില്ലബസ്സുകളില്‍ നിന്ന് കമ്മ്യുണിസ്റ്റ് ആശയങ്ങളെ നീക്കം ചെയ്തു പുതിയ സില്ലബസ് പുറത്തിറക്കാന്‍ തീരുമാനിച്ച മമത ബാനെര്‍ജി സര്‍ക്കാരിന്റെ തീരുമാനം എന്തുകൊണ്ടും സ്വാഗതാര്‍ഹം തന്നെ...ഒരു രാജ്യത്തിന്റെ ഭാവിയുടെ വാഗ്ദാനങ്ങള്‍ ആണ് കുട്ടികള്‍..അവരെ വാര്‍ത്തെടുക്കുന്ന ഭാരിച്ച ഉത്തരവാദിത്തം കലാലയങ്ങല്‍ക്കാന്...ഈ കലാലയങ്ങള്‍ തന്നെ ഈ കുരുന്നു നാമ്പുകളില്‍ നാനാതരത്തിലുള്ള പ്രക്ഷോഭ ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കാതെ , രാജ്യത്തിന്റെ സാംസ്ക്കാരിക പൈതൃകം പോലുള്ള അഭിമാനകരമായ വസ്തുതകള്‍ പറഞ്ഞു കൊടുക്കാന്‍ തയ്യാറെടുക്കണം. എന്നാലെ വിദ്യാഭ്യാസം അതിന്റെ പൂര്‍ണ്ണതയില്‍ ആവൂ. കാരണം അവരുടെ മനസ്സെന്ന വെള്ളക്കടലാസില്‍ പതിയുന്നതെന്തും അവരുടെ ഭാവിജീവിതത്തില്‍ പ്രതിഫലിക്കും...ബാക്കിയുള്ള കാര്യങ്ങള്‍ അവര്‍ അവരുടെ സ്വന്തം ജീവിതത്തിന്റെ പശ്ച്ച്ചാത്തലത്ത്തില്‍ ക്രമേണെ മനസ്സിലാക്കിക്കൊള്ളും...

സില്ലബസ്സില്‍ നിന്നും കമ്മ്യൂണിസം എടുത്തുകളഞ്ഞു എന്നതുകൊണ്ട്‌, മാര്‍ക്സും,ബോല്ശേവിക്സും പൂര്‍ണ്ണമായും പുറത്തായി എന്നല്ല, മറിച്ചു ഗാന്ധിജിയെയും, മണ്ടേലയെയും പോലെ അറിയാന്‍ പ്രാധാന്യമുള്ള കാര്യങ്ങള്‍, വെറും ബാലിശമായ രാഷ്ട്രീയക്കളികളുടെ പേരില്‍ കുട്ടികള്‍ക്ക് നിഷേധിക്കപ്പെടുകയും ,പകരം വെറും പ്രക്ഷോഭാച്ച്ചുവയുള്ള കാര്യങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നത് ഒഴിവാക്കി എന്ന് അര്‍ഥം. അതില്‍ തീര്‍ച്ചയായും മിസ്സ്‌ ബാനെര്‍ജിക്ക് അഭിമാനിക്കാം..കേരളത്തില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നടത്തിയ സില്ലബസ് പരിഷ്ക്കരനത്ത്തിന്റെ ഭാഗമായി കമ്മ്യൂണിസം ആശയങ്ങള്‍ കുത്തിനിറച്ചത് തികച്ചും ആശങ്കാപരമായി തുടരുന്നു...ഒരുപാട് എതിര്‍പ്പുകള്‍ ഉണ്ടായെങ്കിലും, എല്ലാ രാഷ്ട്രീയ കക്ഷികള്‍ക്കും താന്‍ പിടിക്കുന്ന മുയലിനു കൊമ്പ് മൂന്നാണല്ലോ..അതില്‍ സാധാരണ ജനങള്‍ക്ക് പ്രത്യേകിച്ചു ഒന്നും ചെയ്യാന്‍ കഴിയില്ലല്ലോ?

സ്കൂളിന്റെ സില്ലബസ് പോലെയുള്ള കാര്യങ്ങള്‍ തികച്ചും നീതിപൂര്‍വ്വം, രാഷ്ട്രീയ, സാമൂഹിക അനുഭാവമില്ലാത്ത്ത ആളുകള്‍ ചേര്‍ന്ന് ക്രമീകരിക്കേണ്ട ഒന്നാണ്..കാരണം അത് തീര്‍ച്ചയായും നമ്മുടെ കുട്ടികള്‍ക്ക് പ്രയോജനപ്പെടുന്ന രീതിയില്‍ ആയിരിക്കണം, അല്ലാതെ മാറി മാറി വരുന്ന സര്‍ക്കാരുകളുടെ സ്വാര്‍ത്ത താത്പ്പര്യങ്ങള്‍ സംരക്ഷിക്കാനുതകുന്ന തരത്തിലാവരുത്‌. അങ്ങനെ ചെയ്‌താല്‍ പ്രത്യക്ഷമായും പരോക്ഷമായും അത് നമ്മുടെ കുട്ടികളുടെ ചിന്തയെ നശിപ്പിക്കും, അതുവഴി ഒരു രാജ്യത്തിന്റെ നല്ല നാളെയും...

Thursday, April 5, 2012

അന്ത്യ അത്താഴത്തിലെ മഹിമ...
അന്ന് പെസഹ ആയിരുന്നു.യഹൂദരുടെ ഭാഷയില്‍ പറഞ്ഞാല്‍ കടന്നുപോകലിന്റെ ദിനം. പുളിപ്പില്ലാത്ത അപ്പവും,വീഞ്ഞും അവരുടെ ആഘോഷത്തിന്റെ ഭാഗമായിരുന്നു. തന്റെ ശിഷ്യന്മാരുമൊത്ത് അന്ന് പെസഹ ആഘോഷിക്കുമ്പോള്‍ അവനറിയാമായിരുന്നു അത് തന്റെ അവസാനത്തെ അത്താഴമാണെന്ന്. എങ്കിലും അവിടുന്ന് ആത്മസംയമനം കൈവെടിഞ്ഞില്ല. വേദനകള്‍ ഏറ്റുവാങ്ങാന്‍, അങ്ങനെ താന്‍ ഭൂമിയിലേക്ക്‌ കടന്നു വന്ന ആ വലിയ ദൌത്യം പൂര്‍ത്തിയാക്കാന്‍, അതുവഴി പിതാവിന്റെ ഇഷ്ട്ടം നിറവേറ്റാന്‍ വേണ്ട ആത്മീയവും, ശാരീരികവുമായ ശക്തിക്കായി അവിടുന്ന് മനസ്സുരുകി പ്രാര്‍ത്ഥിച്ചു.വരാന്‍ പോകുന്ന വേദനകള്‍ , പീഡകള്‍ എത്ര ഭീകരമാണെന്ന് അവിടുന്ന് മുന്‍കൂട്ടി കണ്ടിരുന്നു. അത് നടക്കാതിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിരുന്നു...എങ്കിലും അനുസ്സരണയുള്ള പിതാവിന്റെ മകനായി ആ കൊടും പീഡകള്‍ സ്വയം ഏറ്റു വാങ്ങാന്‍ തയ്യാറെടുത്തു...

തന്റെ ശിഷ്യസമൂഹത്തെ അവന്‍ അത്താഴമേശക്കുചുറ്റും വിളിച്ചുകൂട്ടി..പെസഹായുടെ ഭാഗമായ പുളിപ്പില്ലാത്ത അപ്പം മുറിക്കുന്ന ചടങ്ങ്..ഒരായിരം ചിന്തകള്‍ അവന്റെ മനസ്സിലേക്ക് കടന്നു വന്നിരിക്കാം..പിറ്റേന്ന് നടക്കാന്‍ പോകുന്ന അതിദാരുണമായ സഹനങ്ങള്‍,കുറ്റമില്ലാത്ത്തവനെ പെരും കുറ്റവാളിയെപ്പോലെ തെരുവിലൂടെ വലിച്ചിഴക്കുന്നത്, പച്ചയായ ശരീരത്തില്‍ കുത്തിയിറക്കുന്ന ആണികള്‍ ,അവസാനം കുരിശില്‍ തൂങ്ങി മരണം...എങ്കിലും നമ്മെ സ്നേഹിക്കാനല്ലാതെ അവനു മറ്റൊന്നും അറിയില്ലായിരുന്നു. പരാതി പറയാന്‍ അവനു കഴിയില്ലായിരുന്നു. എന്തിനു വേണ്ടിയാണ് താന്‍ ഇതൊക്കെ സഹിക്കുന്നത് എന്ന് അവന്‍ ചോദിച്ചില്ല..കാരണം അതിലൂടെ മാത്രമേ മനുജകുലത്ത്തിന്റെ പാപപരിഹാരം സാധ്യമാകൂ എന്ന് അവിടുന്ന് അറിഞ്ഞിരുന്നു.

വിരുന്നു മേശക്കു ചുറ്റും ആകാംഷയോടെ ഇരുന്ന സുഹൃത്തുക്കളെ അവന്‍ നോക്കി..ആളികത്തുന്ന തീക്കനല്‍ മനസ്സിലൊതുക്കി, ശാന്തമായി അവന്‍ അവരോടു പറഞ്ഞു.. ഞാന്‍ എന്റെ ശരീരവും, രക്തവും നിങ്ങള്‍ക്ക് തരുന്നു..അത് നിങ്ങളെ നിത്യജീവനിലേക്ക്‌ നയിക്കും..വിമോചനത്തിന്റെ പുതിയ ഒരു ചരിത്രം അവിടെ തുടങ്ങുകയായിരുന്നു..താന്‍ സ്നേഹിക്കുന്ന തന്റെ ജനത്തിന് ജീവന്‍ കൊടുക്കാന്‍ തയ്യാറുള്ള ആത്മാര്‍ഥത ...തന്നെ ഒറ്റിക്കൊടുത്തു, മരക്കുരിശിലെക്കുള്ള തന്റെ പ്രയാണത്തിന്റെ വേഗത കൂട്ടിയവനോടുള്ള സ്നേഹം, ക്ഷമിക്കാന്‍ മാത്രമേ തനിക്കറിയൂ എന്ന് കാണിച്ചുതന്ന മാതൃക..അതാണ്‌ അവിടുന്ന് ആ അന്ത്യ അത്താഴത്തില്‍ നമുക്ക് കാണിച്ചു തന്നത്..ലോകത്താരും ഇതുവരെ കാണിക്കാത്ത ആഴമായ സ്നേഹത്തിന്റെ മാതൃക.. അന്ന് ആ അന്ത്യ അത്താഴത്തില്‍ സ്ഥാപിച്ച വിശുദ്ധ കുര്‍ബാനയിലൂടെ അവിടുന്ന് നമുക്ക് രക്ഷയുടെ അപ്പം നല്‍കി..പിന്നീടൊരിക്കലും നാം ശിക്ഷിക്കപ്പെടാതിരിക്കാനുള്ള ജീവന്റെ അപ്പം..

അവര്‍ക്കാകട്ടെ അവന്‍ പറയുന്നതിന്റെ യഥാര്‍ത്ഥ പൊരുള്‍ പിടികിട്ടിയില്ല..അതിലുപരി പെസഹ ആഘോഷത്തിലായിരുന്നു അവരുടെ ശ്രദ്ധ. പക്ഷെ അതിന്റെ ആഴത്തിലുള്ള അര്‍ഥം അവര്‍ പതിയെ മനസ്സിലാക്കുമെന്ന് അവനറിയാമായിരുന്നു. സ്വന്തം ജീവന്‍ പകുത്ത്തുകൊടുത്തിട്ടും അവന്റെ സ്നേഹത്ത്ഹിന്റെ തീവ്രത അവര്‍ തിരിച്ചറിഞ്ഞില്ല..അവര്‍ അവനെ തള്ളിപ്പറഞ്ഞു, ഒറ്റികൊടുത്തു. എന്നിട്ടും അവനു അവരോടു അനുകമ്പയായിരുന്നു...പത്രോസിന്റെ മനസിന്റെ വേദന തിരിച്ചറിഞ്ഞ അവിടുന്ന് അവനെ സര്‍വ ജനത്തിന്റെയും തലവനാക്കി..യൂദാസ്സാകട്ടെ സ്വയം തെറ്റ് മനസിലാക്കിയെങ്കിലും അവിടുത്തെ അനുകമ്പക്കായി കാത്തില്ല...അതവന്റെ ആത്മാവിന്റെ നഷ്ട്ടപ്പെടുത്തി..

സ്വാര്‍ത്ഥതാല്‍പ്പര്യങ്ങളും, അധികാരമത്സരങ്ങളും,കാപട്യവും,നീതിയില്ലായ്മയും കൊടികുത്തിവാഴുന്ന ഇന്നത്തെ ലോകത്ത് ജീവിക്കുമ്പോള്‍ ,ശിഷ്യന്മാരുടെ കാലുകള്‍ കഴുകി എളിമയുടെ മാതൃക ലോകത്തിനു നല്‍കിയ ആ സകലേശപുത്രനെ നമുക്ക് സ്മരിക്കാം...അവിടുത്തെ മാതൃക പിന്ചെല്ലാം...അങ്ങനെ പുതിയ ജീവന്റെ പുതിയ പ്രകാശം നമുക്ക് സ്വന്തമാക്കാം...അതിലൂടെ സമാധാനവും സന്തോഷവും കൈവരിക്കാം..

Thursday, March 15, 2012

കേരളം വെളുക്കുകയാണ്...."നിങ്ങള്ക്ക് സാധ്യമായ രീതിയിലെല്ലാം തോന്ന്യാസങ്ങള്‍ കാണിക്കാം...സഭ്യതയുടെ ഏതു അതിര്‍വരമ്പും ഭേദിക്കാം...അസഭ്യതയുടെ ഏതറ്റം വരെയും പോകാം...അതൊന്നും ഞങ്ങള്‍ക്കാര്‍ക്കും ഒരു വിഷയവുമില്ല..എല്ലാം കഴിഞ്ഞു വര്‍ഷങ്ങള്‍ക്കു ശേഷം കുറെ പേരൊക്കെ തന്റെ "നല്ലനടപ്പ്‌" അറിഞ്ഞു കഴിയുമ്പം, അതല്ലെങ്കില്‍ ആരെങ്കിലും ഒക്കെ രഹസ്യമായും, പരസ്യമായും വിമര്‍ശിക്കാന്‍ തുടങ്ങിക്കഴിയുംബം ഒന്നേറ്റുപറയാനുള്ള "ചങ്കുറപ്പ്" എന്ന് ഓമനപ്പേരിട്ട് ചിലരൊക്കെ വിളിക്കുന്ന ആ "സാധനം" ഉണ്ടായാല്‍ മാത്രം മതി...ഇനി അതില്ലെങ്കിലും വല്യ കുഴപ്പമില്ല....രണ്ടെണ്ണം പിടിപ്പിച്ചിട്ട് അതുണ്ടാക്കിയെടുത്താലും മതി....നിങ്ങളുടെ ജനസമ്മതി ക്ക് ഒരു കുഴപ്പവും വരില്ല..കാരണം നിങ്ങള്‍ ഒരു കലാകാരനല്ലെ? ജനമര്യാദ അനുസരിച്ചു പറഞ്ഞാല്‍ ഏതെങ്കിലും രീതിയില്‍ സെലെബ്രിടി ആയവര്‍ക്ക് എന്തുമാകാം..."ഇങ്ങനെയൊക്കെ പറയണമെന്ന് എനിക്കും ആഗ്രഹമുണ്ട്. സാധിക്കുന്നില്ല. ഒരുപക്ഷെ എനിക്കും കുഞ്ഞുങ്ങള്‍ ഉള്ളത് കൊണ്ടായിരിക്കാം ..നാളെ അവരും ഇതുപോലെ തെറ്റുകളില്‍ ചെന്ന് ചാടാന്‍ തുടങ്ങുമ്പോള്‍ ,സാരമില്ല മോനെ എല്ലാം കഴിഞ്ഞു ചങ്കുറപ്പോട് കൂടി നാല്പേരെ വിളിച്ചു അതൊന്നു ഏറ്റു പറഞ്ഞാല്‍ മതി ,പിന്നെയെല്ലാം ശുഭം, എന്ന് പറയാനുള്ള കരളുറപ്പ് ഇല്ലാത്തത് കൊണ്ടായിരിക്കാം..ജഗതിയെന്ന കലാകാരനിലെ കലയെ ഒരുപാട് സ്നേഹിക്കുന്ന വ്യക്തികളില്‍ ഒരാളാണ് ഞാനും...എന്നുവച്ച് അയാള്‍ കാണിക്കുന്ന എന്ത് തോന്ന്യാസവും കണ്ണുമടച്ച്ചിറക്കാന്‍ മാത്രം ഹതബുദ്ധിയല്ല താനും...അതിനെ ന്യായീകരിക്കാന്‍ പലരും എഴുതിവിടുന്ന മനോഹരലേഖനങ്ങള്‍ കാണുമ്പോള്‍ ഒരു സംശയം, ഈ കേരളത്തില്‍ താമസ്സിക്കുന്നവരെല്ലാം സായിപ്പുമാരാണോന്ന് ? അന്യ നാടുകളില്‍ ആണ് ജീവിതമെങ്കിലും, കേരളത്തിന്റെ മനോഹര സംസ്കാരത്തില്‍ അഭിമാനം കൊണ്ട് അതെ മാര്‍ഗത്തില്‍ മക്കളെ വളര്‍ത്താന്‍ ആഗ്രഹിക്കുകയും, അതിനായി സാധ്യമാകും വിധമെല്ലാം പരിശ്രമിക്കുകയും ചെയ്യുന്ന എല്ലാ മാതാപിതാക്കളും ഇനി അതെല്ലാം നിറുത്തി വച്ച്ചെരെ ,കാരണം കേരളം വെളുക്കുകയാണ്..സായിപ്പുമാരുടെ നാട് പോലെ ..അതല്ലെങ്കില്‍ ഇതെല്ലാം ഇങ്ങനെ ഇത്ര ലഘുവായിക്കാണാന്‍ നമ്മള്‍ ശീലിക്കേണ്ട, ശീലിപ്പിക്കേണ്ട കാര്യമില്ലല്ലോ?

സെലിബ്രിടികല്‍ വെറും സെലിബ്രിടികല്‍ അല്ല.അവരെ അതാക്കിയതില്‍ കുഞ്ഞുങ്ങള്‍ മുതല്‍ പ്രായമായവര്‍ വരെ ഒരുപാട് പേര്‍ക്ക് പങ്കുണ്ട്..അതുകൊണ്ട് തന്നെ അവരുടെ ജീവിതങ്ങള്‍ ഒരുപാട് പേരുടെ ജീവിതങ്ങളെ സ്വാധീനിക്കുന്നുണ്ട് എന്ന് നമുക്കെല്ലാമറിയാം. അങ്ങനെയൊരവസ്ഥയില്‍ തോന്നുന്നതെല്ലാം ചെയ്യാം, ചെയ്യുന്നതെല്ലാം വിളിച്ചുപറയാം എന്നൊരവസ്ഥയിലേക്ക് എല്ലാ നടീ നടന്മാരും, മറ്റുള്ള കലാസാഹിത്യരാഷ്ട്രീയ പ്രതിഭകളും നീങ്ങിയാല്‍ നമ്മുടെ നാടിന്റെ അവസ്ഥ എന്തായിരിക്കും എന്ന് ഊഹിക്കാന്‍ പോലും സാധിക്കുന്നില്ല ..ഇപ്പോള്‍ തന്നെ ബഹുജനങ്ങളെ ഭയന്നാണ് പലരും കുറച്ചെങ്കിലും ധാര്‍മിക സദാചാരത്തിന്റെ വേലിക്കെട്ടുകളില്‍ പരസ്യമായിട്ടെങ്കിലും നില്‍ക്കുന്നത്..അതല്ലാതെ അതിനിനി ഒരു അനുവാദപത്രം പതിച്ചു നല്‍കാനാണ് നമ്മുടെയൊക്കെ പധ്ധതിയെങ്കില്‍, ഒന്നോര്‍ത്തു വച്ചോ, നാളെ നമ്മുടെ മക്കളും ആ വഴിയെ പോകും...അന്നും കാണണം ഈ മൂഢനയത്തോടുള്ള അനുഭാവം

Thursday, February 23, 2012

പിതാവിനെ വെറുതെ വലിച്ച്ചിഴക്കല്ലേ....

നമ്മുടെ ബഹുമാനപ്പെട്ട കര്‍ദിനാലിനെ കരിവാരിത്തെച്ച്ചു കാണിച്ചിട്ട് ഇവര്‍ക്കെന്താ കാര്യം....അറിയില്ല...പക്ഷെ ,ചെയ്തത് വളരെ മോശമായിപ്പോയി..പിതാവ് നീതിയില്ലാത്തവനെന്നു ലോകത്തെ തെറ്റിദ്ധരിപ്പിക്കാനുതകും വിധം ഫിടസ് എജെന്‍സി പുറത്തു വിട്ട വാര്‍ത്ത തികച്ചും അപലപനീയം തന്നെ....പിതാവ് ഇറ്റാലിയന്‍ പക്ഷക്കരനനെന്നും കുറ്റവാളികളെ വെറുതെ വിടാന്‍ ശ്രമിക്കുന്നെന്നും.....

വായിച്ച പാതി വായിക്കാത്ത പാതി നല്ല ഇടയനെ വിവാദത്തിലേക്ക് വലിച്ചിഴക്കാന്‍ വീണു കിട്ടിയ അവസരം മുതലാക്കാന്‍ ആരും മറന്നില്ല.....വാര്‍ത്തകളിലും,ബ്ലോഗുകളിലും, ഫെയ്സ് ബുക്ക്‌ പോലുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലും പിതാവും പിതാവിന്റെ പ്രസ്താവനയും ആളുകള്‍ ആഘോഷമാക്കി.....അതിന്റെ നിജസ്ഥിതി എന്തെന്ന് ചിന്തിക്കാനോ അതിനെക്കുരിച്ച്ചു പഠിക്കാനോ ആര്‍ക്കു നേരം....കത്തോലിക്ക സഭയുടെ പിതാക്കന്മാരുടെ മൂല്യങ്ങളെക്കുരിച്ച്ചു വ്യക്തമായ അവബോധമുള്ള ഒരുത്തനും ഇങ്ങനെ ഒരു വാര്‍ത്ത കേട്ടാല്‍ കണ്ണുമടച്ചങ്ങു വിശ്വസിക്കില്ല...കാരണം അവര്‍ പിന്തുടര്‍ന്ന് വരുന്ന മതേതര സംസ്ക്കാരം ഒരുപാടുയരങ്ങളില്‍ ആണ് ....അതാരെയും വേദനിപ്പിക്കാണോ ,അതിലൂടെ പ്രശസ്തി നേടാനോ, സ്വാര്‍ത്വെതര ഇച്ച്ചകളില്‍ കുഴഞ്ഞതോ, സത്യത്തില്‍നിന്നു വ്യതിചലിക്കുന്നതോ, അസത്യത്തിനും ,തിന്മക്കും വേണ്ടി നിലകൊള്ളുന്നതോ അല്ല....മറിച്ചു, തിന്മയെ നന്മ കൊണ്ട് നേരിടുന്ന വിശ്വാസമാണ്.... അതുകൊണ്ട് തന്നെ എതൊരു കാര്യത്തിനും കലാപത്തിന്റെ മാര്‍ഗം മറുമരുന്നായി ഒരു സഭാപിതാവും നിര്‍ദ്ദേശിക്കില്ല. സമാധാനം അതാണവരുടെ മുഖമുദ്ര...അതാണ് ക്രിസ്തു പഠിപ്പിച്ച മാര്‍ഗം....അതിനര്ത്വം അവര്‍ എന്ത് തോന്ന്യസത്തിനും കൂടു നില്‍ക്കുമെന്നും അതിനായി പ്രവര്‍ത്തിക്കുമെന്നും അല്ല എന്ന് വിവരമുള്ള ഏവനും മനസ്സിലാകും...പിന്നെ വാര്‍ത്തകളെ ഇതുപോലെ വളചോടിച്ച്ചു എഴുതുന്നവര്‍ അവരുടെ ലക്ഷ്യമെന്തയാലും അത് നേടാന്‍ എന്തും ചെയ്യാന്‍ മടിയില്ലാത്തവരാണ്.....അവരെയും അവരുടെ അസത്യ ശാസ്ത്രങ്ങളെയും ഗൌനിക്കാന്‍ നാം വെറും മണ്ടന്മാരല്ലല്ലോ.....

ഏതായാലും ഗോളഡിച്ചത് കേരള രാഷ്ട്രീയത്തിലെ ചിലര്ക്കാന്......ഇത്രയും നാള്‍ സോണിയ ഗാന്ധി ഇറ്റലിക്കാരി ആയതുകൊണ്ടാണ്‌ ഇറ്റാലിയന്‍ കുറ്റവാളികള്‍ക്കെതിരെ ആക്ഷന്‍ ഒന്നും ഉണ്ടാവത്തതെന്നു പറഞ്ഞു നടന്നിരുന്നവര്‍ ,ഇപ്പോള്‍ കളം മാറി അത് പിതാവിനെതിരെ ആക്കിയിരിക്കുകയാണ്....ഏതായാലും "പിറവം" തീരുന്നത് വരെ ഇതല്ല ഇതിലപ്പുറവും കേള്‍ക്കേണ്ടി വരും....

Monday, February 6, 2012

Stop being brainless..It is so embarrassing to listen to the absolutely ridiculous deeds of dragging Jesus Christ in to CPM party for individual political gains.

Communism has been always against any religion and they have been addressing themselves as unreligious. And then, why are they trying to hurt the emotions of other religious believers? With in the last week, there have been two controversies, where they tried to contempt Jesus Christ and thus Christianity. It is very unfortunate and indefensible.
Initially, they called Jesus as the “liberation warrior” and now they put out a poster replacing Jesus Christ with Obama and his disciples with our other congress and BJP leaders, and given a caption as “The last supper of capitalism”. Does any one feel it is fair and justifiable?? After this has become a dispute and obviously started provoking the Christianity world wide, Pinarayi is trying to swill his hands saying, it was happened not with the approval of party leaders. If it is not, as being party leaders, they are responsible to say apologies on behalf of their party. Or they are absurdly declaring themselves as lunatic leaders.

By displaying Jesus’ portrait with other icons of communism they have done the most sacrilege to the world and the Christians in particular. Jesus has done so many things for the poor and helpless. Christians believes that he is the Son of God. It is the strong belief that people like Pinarayi can never understand in their life time. He knows only people like Max,Lenin and Guevere and their communism thoughts. If he has to say even the name of Jesus he has to born again. So please stop saying and doing these kinds of ludicrous deeds.

Friday, February 3, 2012

സമരത്തിന്റെ വെളുത്ത മുഖം....

സമരങ്ങള്‍ക്കും
,ഹര്ത്താലുകള്‍ക്കും പേര് കേട്ട നമ്മുടെ സ്വന്തം കേരളത്തില്‍ ന്യായമായ ഒരാവശ്യവുമായി ഒരു കൂട്ടം വെള്ളരിപ്രാവുകള്‍ സമരത്തിനിരങ്ങിയപ്പോള്‍ , എല്ലാവരും കരുതി, അതും വെള്ളത്ത്തിലെഴുതിയ പുതിയ ഒരു അധ്യായമായി അവസ്സാനിക്കുമെന്നു..അതിനാല്‍ തന്നെ, ആരുമൊന്നും, എന്തിനേറെ പറയുന്നു, പോപ്പുലര്‍ ആയ മാധ്യമങ്ങള്‍ പോലും അതിനെ വേണ്ട വിധത്തില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വിസമ്മതിച്ചു..അതൊന്നും കണക്കിലെടുക്കാതെ ഇവര്‍ തങ്ങളുടെ ന്യായമായ ആവശ്യത്തിനു വേണ്ടി തോളോട് തോള്‍ ചേര്‍ന്ന് പോരാട്ടം തുടര്‍ന്ന് കൊണ്ടിരുന്നു..ഇപ്പോള്‍ അത് ഏതെങ്കിലും ഒക്കെ അവസ്ഥയില്‍ ആകും എന്ന് ഉറപ്പായപ്പോള്‍ , ഒരുപാട് പേര്‍ പിന്തുണയുമായി മത്സരിച്ചു രംഗത്തുവന്നിട്ടുണ്ട്...എന്നിട്ടും, ഒരേ ഫീല്‍ഡില്‍ ജോലി ചെയ്യുന്ന വൈദ്യഗണത്തിനു മാത്രം എന്താ ഇത്ര പ്രധിഷേധം....അവര്‍ അനുവധിച്ചു നല്‍കുന്ന നക്കാപിച്ച്ചയുമായി കാലാകാലത്തോളം നേര്സുമാര്‍ എവിടെയെങ്കിലും ഒതുങ്ങി കഴിഞ്ഞോളും എന്ന് അവര്‍ തെറ്റിദ്ധരിച്ച്ചെങ്കില്‍ അവര്‍ക്ക് തെറ്റി...അള മുട്ടിയാല്‍ ഏതു ചേരയും തിരിച്ചു കടിക്കും...ആ അവസ്ഥയില്‍ എത്തി നമ്മുടെ നേര്സുമാര്‍..അല്ലെങ്കില്‍ ആ അവസ്ഥയില്‍ അവരെ കൊണ്ടെത്തിച്ച്ചു നമ്മുടെ സമൂഹത്തിലെ മേലാളന്മാര്‍....

ശാരീരിക അദ്വാനത്തിനു ഡോക്ടര്‍മാരെക്കാള്‍ എത്രയോ പടി മുന്നില്‍ നില്‍ക്കുന്ന, ഈ സമൂഹത്തിന്റെ ഒരു ന്യായമായ അവകാശം നേടിയെടുക്കാന്‍ കച്ചയും മുണ്ടുമുടുത്ത് അവര്‍ ഇറങ്ങിയപ്പോള്‍, അതിനെ ശക്തിയുക്ത്തം എതിര്‍ത്ത ഈ വൈദ്യ സമൂഹത്തിനോടൊരു ചോദ്യം. ഒരു ദിവസമെങ്കിലും ഈ നേര്സസിന്റെ സഹായമില്ലാതെ നിങ്ങള്ക്ക് മുന്നോട്ടുപോകുവാന്‍ സാധിക്കുമോ?? ഒരിക്കലും ഇല്ല .....പേപ്പറില്‍ കുത്തിക്കുറിക്കുന്നത് കൊണ്ട് തീര്‍ന്നു, നിങ്ങളില്‍ പലരുടെയും വൈദ്യശാസ്ത്രം....അത് പ്രവര്‍ത്തിയില്‍ വരണമെങ്കില്‍,അത് കൊണ്ട് രോഗികള്‍ക്ക് പ്രയോജനം കിട്ടണമെങ്കില്‍ , നിങ്ങള്‍ നിഷ്ക്കരുണം എതിര്‍ക്കുന്ന ഈ സമൂഹം തന്നെ വേണം... രാത്രിയും,പകലുമില്ലാതെ, ഊണും,ഉറക്കുവുമില്ലാതെ ഇവര്‍ ആതുര ശുശ്രൂഷ ചെയ്യുമ്പോള്‍ അര്‍ഹിക്കുന്ന വേധനം നല്‍കാന്‍ പോലും മടിക്കുന്ന മാനേജ്‌മന്റ്‌, ഇവരെ വച്ചു ഉണ്ടാക്കുന്ന ഭീമമായ തുകയുടെ കണക്കെടുത്താല്‍ മനസ്സിലാകും എത്ര നീചസമൂഹത്തിലാണ് നാം ജീവിക്കുന്നത് എന്ന്...

വര്‍ഷങ്ങള്‍ക്കു മുന്‍പ് ശമ്പള പരിഷ്ക്കരണം വേണമെന്നു പറഞ്ഞു വൈദ്യന്മാര്‍ സമരം നടത്തിയപ്പോള്‍, അതിന്റെ പേരില്‍ സഹിക്കേണ്ടി വന്ന പാവപ്പെട്ട രോഗികളെ നിഷ്ക്കരുണം കണ്ടില്ലെന്നു നടിച്ച്ചപ്പോള്‍ എവിടെയായിരുന്നു നിങ്ങളുടെ എത്തിക്സ് ???? എന്നിട്ടിപ്പോള്‍ നേര്സസിനെതിരെ എസ്മ പ്രയോഗിക്കാന്‍ ഹര്‍ജിയുമായി ഇറങ്ങിയിരിക്കുന്നു.സ്വന്തം കാര്യം സിന്ധബാദ് എന്ന് പറഞ്ഞു നടക്കുന്ന ഇതുപോലുള്ള നികൃഷ്ട സമൂഹത്തിനു വേണ്ടിയാണല്ലോ ജോലി ചെയ്യുന്നത് എന്നോര്‍ക്കുംബം നേര്സസിനു തങ്ങളോടു തന്നെ അപമാനം തോന്നും..ഏതായാലും ,ബഹുമാനപ്പെട്ട കോടതിയെങ്കിലും കുറച്ചു മനുഷ്യത്തം കാണിച്ചതിനു നന്ദി . കുറഞ്ഞ പക്ഷം ഡോക്ടര്‍മാരോട് മുഖത്തടിച്ച്ചപോലെ ചോദിക്കാനെങ്കിലും കഴിഞ്ഞല്ലോ...

നിസ്സാര തുക വേധനം നല്‍കി ഇവരെക്കൊണ്ട് കാര്യം കാണുന്ന ഈ രീതി ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല....നഴ്സിംഗ് ചരിത്രത്തോളം തന്നെ അതിനു പഴക്കം കാണും....ബോണ്ടെന്ന പേരില്‍ സമ്മത പത്രം എഴുതി വാങ്ങി അവരെ ഇട്ടു പണിയെടുപ്പിക്കുമ്പോള്‍ ഇന്ന് വരെ അതിനെക്കുരിച്ച്ചു ആരും വ്യകുലപ്പെട്ടിട്ടില്ല....കാരണം അതിന്റെ ആവശ്യം ഇല്ല, അത് തങ്ങളുടെ കാര്യമല്ല.. അവസാനം ആ പാവങ്ങള്‍ തന്നെ അവര്‍ക്ക് വേണ്ടി വാ തുറക്കാന്‍ തീരുമാനിച്ചു.... പണ്ടില്ലായിരുന്ന ആ ധൈര്യം കാണിക്കാന്‍ കഴിഞ്ഞ നമ്മുടെ എല്ലാ സഹോദരീ സഹോദരന്മാര്‍ക്കും അഭിനന്ദനങള്‍.....സാന്നിധ്യം കൊണ്ട് നിങ്ങളോടൊപ്പം കൂടാന്‍ കഴിഞ്ഞില്ലെങ്കിലും,ലോകത്തിന്റെ എല്ലാ കോണിലിരുന്നു കൊണ്ടും നിങ്ങളുടെ ഈ മുന്നേറ്റത്തില്‍ മാനസ്സികമായി ഞങ്ങള്‍ പങ്കുചെരുന്നുണ്ട്....നിങ്ങളുടെ അവകാശം നേടിയെടുക്കാന്‍ നിങ്ങള്ക്ക് കഴിയട്ടെ....അങ്ങനെ ഈ വെള്ളരിപ്രാവുകളെ പുതിയ മാനം കാണിക്കാന്‍ ജഗധീസ്വരന്‍ അനുഗ്രഹിക്കട്ടെ...

കോടീശ്വരനാകാന്‍ ശ്രമിച്ചു വിഡ്ഢീശ്വരനാകല്ലേ.....


പുതിയ തട്ടിപ്പുമായി ഒരു പ്രമുഖ ടി .വി ചാനല്‍ രംഗത്ത് വന്നിരിക്കുകയാണ്.....അധ്വാനമില്ലാതെ, വിയര്‍പ്പൊഴുക്കാതെ നിങ്ങള്‍ക്കും കോടീശ്വരനാകാം. അതും വെറും ഒരു നെഴ്സറി വി ദ്യാരത്ഥിയുടെ വിവരം മതി കോടീശ്വര പട്ടം കിട്ടാന്‍......എങ്ങനെ വിശ്വസിക്കും?


മുപ്പതു ലക്ഷത്തിന്റെ ഒരു ഫ്ലാറ്റ് കിട്ടാന്‍ വേണ്ടി എല്ലാ വര്‍ഷവും റിയാല്‍റ്റി ഷോയുടെ പേരില്‍ എത്ര പേരെയാണ്‌ സ്റ്റേജില്‍ വറുത്തു കോരുന്നത്....അതും മാസങ്ങളോളം....അതിലുപരി, പുതിയൊരു അടവുമായിട്ടു വന്നിരിക്കുകയാണ് ഇപ്പോള്‍ .......ജനങ്ങളെ വീഡിഡികളാക്കാന്‍......


പുതിയ ഷോയിലേക്കുള്ള ചവിട്ടുപടിയാനെന്ന പേരില്‍, ഒരു വലിയ എന്ട്രന്‍സ് പരീക്ഷ നടത്തുന്ന ഗൌരവത്തോടെയാണ് ഒരു പ്രമുഘ്നടന്‍ ടി .വിയില്‍ പ്രത്യക്ഷപ്പെടുന്നത്......എന്നിട്ട് ചോദിക്കുന്ന ചോദ്യമോ......നേഴ്സറി കുഞ്ഞുങ്ങള്‍ക്ക്‌ പോലും ഉത്തരം പറയാന്‍ പറ്റുന്ന മണ്ടന്‍ ചോദ്യങ്ങള്‍........ഉദാഹരണത്തിനു, മുല്ലപെരിയാര്‍ സ്ഥിതി ചെയ്യുന്നത് എവിടെ????? ഇത് പോലെ തീ പിടിച്ച ചര്‍ച്ച മുല്ലപ്പെരിയാരിനെപ്പറ്റി നാട്ടില്‍ നടക്കുമ്പോള്‍ ഏതു പൊടിക്കുഞ്ഞിനു പോലും അറിയാം ഇതിന്റെ ഉത്തരം..... എല്ലാവരെയും കോടീശ്വരന്മാരാക്കാന്‍ വേണ്ടിയാണ് ഈ സന്മനസ്സു എന്ന് തെറ്റിദ്ധരിക്കരുത്.....മറിച്ചു, പാവപ്പെട്ടവന്റെ കൂടി കീശ കാലിയാക്കാന്‍ വേണ്ടിയുള്ള വളഞ്ഞ തന്ത്രം.......ഉത്തരം അറിയാവുന്ന ചോദ്യം ചോദിച്ച്ചാലല്ലേ എല്ലാവരും എസ്. എം.എസ്.അയക്കൂ....അരിമേടിക്കാന്‍ വെച്ചിരിക്കുന്ന കാശ് പോലും എടുത്തു എസ് .എം.എസ് അയക്കണം .....എന്നാലല്ലേ അവിടെയിരിക്കുന്നവന്മാര്‍ക്ക് കോടീശ്വരന്‍ ആകാന്‍ പറ്റൂ.......കാലത്തും വൈകിട്ടും എസ് .എം.എസും അയച്ചു വിളിയും നോക്കിയിരിക്കുന്ന നമ്മള്‍ വിഡ്ഢീശ്വരന്മാര്‍ .......ഇനി ഇതെല്ലാം അറിയാമെങ്കിലും ,നമ്മള്‍ മലയാളികള്‍ പിന്നെയും പിന്നെയും ചെന്ന് ചാടും, ഇതുപോലുള്ള ഒരായിരം ചതിക്കുഴികളില്‍.....അത് നമ്മുടെ വിധി....

Monday, January 23, 2012

അടവ് പിഴച്ചു.....കഴിവുറ്റ കലാകാരനും, തിരക്കഥാകൃത്തും, ഒക്കെ ആയി  മലയാളീയുടെ മനസ്സില്‍ സ്ഥാനം പിടിച്ചിട്ടുള്ള നമ്മുടെ ശ്രീനിവാസ അവര്‍കള്‍ക്ക് പറ്റിയ ഏറ്റവും വലിയ അമളി ...സിനിമ ലോകത്തെ തൊഴുത്തില്‍ കുത്തിന്റെ ഭാഗമായി ഇറക്കിയ പുതിയ സിനിമ പത്മശ്രി ഭരത് ഡോ.സരോജ്കുമാര്‍ ആളുകളെ ഒന്നടങ്കം വെറുപ്പിചെന്നു മാത്രമല്ല , അതോടെ ശ്രീനിയുടെ വ്യക്തിത്വത്തിന് തന്നെ അത് മങ്ങലെല്‍പ്പിചിരിക്കുകയാണ് ........ഇങ്ങനെ ഒരു കലാകാരനില്‍ നിന്ന് ജനം ഇത്ര തരം താണ ഒരു പ്രവര്‍ത്തി പ്രതീക്ഷിചില്ല....

മോഹന്‍ലാലിനെപ്പോലുള്ള അതുല്യ പ്രതിഭകളെ വെറും സ്വാര്‍ത്ഥ താല്‍പ്പര്യത്തിന്റെ പേരില്‍ കരി വാരി തേക്കാന്‍ ശ്രമിച്ചതില്‍ ഏതൊരു മലയാളിക്കും പ്രധി‍ഷേധമുണ്ട് .....ശ്രീനിയുടെ കലയെ പുകഴ്ത്ത്തിയിരുന്നവരെല്ലാം ഇപ്പോള്‍ ആ പേര് കേട്ടാല്‍ മുഖം ചുളിക്കുന്നത് തികച്ചും സ്വാഭാവികം....നിയന്ത്രണമില്ലാത്ത ആത്മരോഷതിന്റെയും , വ്യക്തി വൈരാഗ്യതിന്റെയും വിഴുപ്പിനെ, കലയുടെ മുഖം മൂടി അണിയിച്ചു  മറ്റുള്ളവരെ തേജോവധം ചെയ്യാന്‍ ഇറങ്ങിയപ്പോള്‍ ശ്രീനി ഓര്‍ത്തിരിക്കില്ല താന്‍ തനിക്കു തന്നെ കുഴിവെട്ടുകയാനെന്നു....

ഇപ്പോഴിതാ, പകരത്തിനു പകരമെന്നോണം ആന്റണി പെരുമ്പാവൂര്‍ സന്തോഷ്‌ പണ്ഡിറ്റ്നെ   വച്ച് ഒരു ശ്രീനി പടം എടുക്കാന്‍ പോകുകയാണത്രെ....പണ്ഡിറ്റ്‌  ആണെങ്കില്‍ പ്രശസ്തിക്ക് വേണ്ടി എന്തും ചെയ്യാന്‍ മടിയില്ലാത്ത്തവന്‍ ....അതുകൊണ്ട് , ആ കടും കൈയും നമുക്ക് പ്രതീക്ഷിക്കാം.....ഒരു പാവം മലയാളിയുടെ ഗതിയെ..... ഇനി എന്തെല്ലാം കാണേണ്ടി വരുമോ?????

ആദരാഞ്ജലികള്‍ ......


ലോകം കണ്ട അതുല്യ പ്രതിഭയ്ക്ക് ആദരാഞ്ജലികള്‍.....കരുത്താര്‍ന്ന വാക്കുകളിലൂടെ യുവജനങ്ങള്‍ക്കും, പ്രായമായവര്‍ക്കും ഒരുപോലെ പ്രചോദനമായി മാറിയിരുന്ന ഈ വന്‍ മരം ഇനിയില്ലെന്ന സത്യം തിരിച്ചറിയുന്നു....ആരെയും കൂസാത്ത, സ്വന്തം അഭിപ്രായങ്ങള്‍ എവിടെയും തുറന്നു പറയാന്‍ മടിയില്ലാത്ത, മുഖസ്തുതികളില്‍ വിശ്വസിക്കാത്ത്ത അഴീക്കൊടുകാരന്‍....അതിന്റെ പേരില്‍ സൌഹൃദങ്ങള്‍ ഉടയാതെ കാക്കാന്‍ കഴിവുള്ള ആത്മവിശ്വാസത്തിന്റെ അടിക്കല്ല്.....അക്ഷരങ്ങള്‍ക്കായി ജീവിതം മുഴുവന്‍ ഉഴിഞ്ഞു വച്ച, അതിനിടയില്‍ സ്വകാര്യ സന്തോഷങ്ങള്‍ ആറ്റിലൊഴുക്കിയ അത്ഭുത കലാകാരന്‍....
മലയാളത്തെ ഇഷ്ട്ടപ്പെടുന്ന ഏതൊരു വ്യക്തിയും കടന്നുപോയിട്ടുള്ള മനോഹര കൃതികളുടെ സൃഷ്ട്ടാവിനു ഇനി അന്തിവിശ്രമം..... അന്‍പതുകളില്‍ തുടങ്ങിയ എഴുത്തിന്റെ തേരോട്ടം മരണക്കിടക്ക വരെ കൊണ്ടുപോകാന്‍ കഴിഞ്ഞ വിസ്മയങ്ങളില്‍ ഒന്ന്....മലയാളത്തിന്റെ ഈ തീരാ നഷ്ട്ടം തിരിച്ചറിയുമ്പോളും , മുതല്‍ക്കൂട്ടായി നമുക്ക് സമ്മാനിച്ച ആ മനോഹര കൃതികളുടെ സംരക്ഷകരെന്ന് അഭിമാനിക്കുന്ന നമ്മുടെ സ്വന്തം മലയാളികളുടെ പേരില്‍ ഒരുപിടി ആദരാഞ്ജലികള്‍.........

Monday, December 19, 2011

മരനപ്പച്ച്ചിളില്ലാത്ത കേരളം

കോട്ടയം കുമളി റൂട്ടിലെ ബസുകാര്‍ കൂടി ഒരു തീരുമാനമെടുത്തു.....ബസുകളുടെ ഈ മരണപ്പാച്ചില്‍ നിറുത്താന്‍.....അതിനായി അവര്‍ കണ്ടു പിടിച്ച മാര്‍ഗവും വ്യത്യസ്തം.....ഓരോ ആഴ്ചയിലും കിട്ടുന്ന വരുമാനം പൊതുവായി വച്ചു അതിലൊരംശം ബസുടമയ്ക്കും, മറ്റൊരംശം ജീവനക്കാര്‍ക്കും കൊടുത്തതിനു ശേഷം ബാക്കി വരുന്നത് തുല്യമായി വീതിച്ചെടുക്കാന്‍....അങ്ങനെ ചെയ്തത് മൂലം ബസുകാര്‍ തമ്മിലുള്ള ഈ മത്സരിച്ച്ചോട്ടം ഈ റൂട്ടുകളിലെ നിന്നെന്നു തന്നെ പറയാം.....കാരണം ജീവന്‍ പണയം വച്ച് ഓടിയാലും, ഇല്ലെങ്കിലും കിട്ടുന്ന വരുമാനം എല്ലാവര്ക്കും തുല്യം....ഈ ഒരു നല്ല തീരുമാനത്തിന്റെ പേരില്‍ ഈ സ്ഥലത്തെ വാഹനാപകടം ഒരുപാട് കുറഞ്ഞത്രേ...വിജയകരമായി മുന്നോട്ടു പോകുന്ന ഈ നീക്കത്തില്‍ നമുക്കഭിമാനിക്കാം...അതോടൊപ്പം മറ്റു റൂട്ടുകളിലും ഇതുപോലൊരു മാറ്റം വരുന്നതും, അങ്ങനെ രക്ത ഗന്ധമുള്ള റോഡുകള്‍ നമുക്കന്യമാകുന്നതും നമുക്കിനി സ്വപ്നം കാണാം...അങ്ങനെ മരണപ്പാച്ചിലില്‍ പൊലിയുന്ന ജീവിതങ്ങള്‍ ഇല്ലാത്ത ഒരു കേരളത്തിനായി നമുക്ക് കാത്തിരിക്കാം..... അതൊരു സ്വപ്നമായി അവശേഷിക്കാതിരിക്കാന്‍ പ്രാര്‍ത്ഥിക്കാം....

Friday, December 16, 2011

നെറികെട്ട അമ്മാവും, ഉറങ്ങുന്ന തലൈവരും.....അടുത്ത കാലത്തൊന്നും കേരളത്തില്‍ ഭൂമികുലുക്കം ഉണ്ടാകില്ല. അഥവാ ഇനി ഉണ്ടായാല്‍ അതിനി റിക്ടര്‍ സ്കെയിലില്‍ 7ആണെങ്കിലും ആരും ഒന്നും പേടിക്കണ്ട..മുകളില്‍ നിന്ന് ഒരു അദൃശ ശക്തി മുല്ലപ്പെരിയാറിലെ വെള്ളം മുഴുവനും ആവാഹിച്ച്ചെടുക്കും.

ഇനി ഏതെങ്കിലും ചാന്‍സില്‍ മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍ തന്നെ ആളുകളെ എല്ലാം സുരക്ഷിതമായി മുകളില്‍ എത്തിക്കാനുള്ള ഏര്‍പ്പടെല്ലാം
അമ്മ ചെയ്തിട്ടുണ്ട്. ഇനിയിപ്പം ഒരു പത്തുമുപ്പത്തഞ്ഞു ലക്ഷം പേരങ്ങ് പോയാലും ഇന്ത്യക്ക് നഷ്ട്ടമോന്നും വരാനില്ല...ഭാക്കിയുള്ള
കേരളത്തിന്റെ ഭാഗം ഒരു സംസ്ഥാനമായി മുന്നോട്ടു കൊണ്ടുപോകാന്‍ പറ്റില്ലെങ്കില്‍ അത് ഞങ്ങള്‍ എത്റെടുത്ത്തോലാം...പിന്നെന്തു പേടിക്കാന്‍.....

കേരളത്തിലെ വിവരദോഷികള്‍ പറയുന്നതെല്ലാം വെറും ഭാവന ആണ്. അല്ലെങ്കിലും അവര്‍ കലാരാഷ്ട്രീയസാഹിത്യ മേഖലകളില്‍ ബഹുമിടുക്കരാനല്ലോ. അതുകൊണ്ട് ഭാവന ഇച്ചിരെ കൂടും...മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ എല്ലാം കണക്കിലെടുത്ത് മുല്ലപ്പെരിയാരിനെതിരെ സമര്‍പ്പിച്ചിട്ടുള്ള സര്‍വ ഹര്‍ജിയും തള്ളിക്കളഞ്ഞു ഡാമിലെ ജലനിരപ്പ്‌ 136 അടിയില്‍ നിന്ന് പരമാവധി കഴിയുമെങ്കില്‍ ഒരു 156 അടി വരെയെങ്കിലും ഉയര്‍ത്തണം......സാധിക്കുമെങ്കില്‍ ഡാം കവിഞ്ഞു ഒരു നദിയായി ഒഴുകട്ടെ......

ഇതൊന്നും ഞാന്‍ പറഞ്ഞതല്ല...നമ്മുടെ അയല്‍വാസി അമ്മാവുടെ നേരും നെറിയുമില്ലാത്ത്ത വാക്കുകള്‍ ആണ്......

ഇവിടെയാണെങ്കില്‍ അതിലും മനോഹരം.....പാര്‍ലമെന്‍റില്‍ മന്ത്രിമുഖ്യന്‍മാരെല്ലാം ടെലെസ്കോപ്പും വച്ചിരിക്കുകയാണ്....കാലാവസ്ഥ നിരീക്ഷിക്കാന്‍...കാരണം അന്തരീക്ഷസ്ഥിതി ഒന്ന് നേരെയായാല്‍ മാത്രമേ ഡാം പണി തുടങ്ങാന്‍ ആവൂ. അമ്മവുടെ മുഖത്തെ കാറും, കോളും ഒന്നടങ്ങാതെ എങ്ങനെ തുടങ്ങും.....

Monday, December 12, 2011

അമൃതവര്‍ഷവും കാത്ത്..."മാതാ" യും "മദറും".....ഒരേ അര്‍ഥം.....പേരില്‍ മാത്രം......പ്രവര്‍ത്തികളില്‍ ഒരുപാട് അന്തരം.....

ശരികള്‍ മാത്രം ചിന്തിച്ചും പ്രവര്ത്തിച്ച്ചും കടന്നു പോയ ഒരു മഹത് വ്യക്തിയും, ശരിയെതെന്നോ,തെറ്റെതെന്നോ ചിന്തിക്കാന്‍ പോലും സമയമില്ലാതെ പണത്തിന്റെയും, പ്രശസ്തിയുടെയും പുറകെ പായുന്ന, ഇതിനിടയില്‍ ജീവിക്കാന്‍ വേണ്ടി കഷ്ട്ടപ്പെടുന്ന സാധാരണക്കാരന്റെ ആവശ്യങ്ങളെ കണ്ടില്ലെന്നു നടിക്കുന്ന മറ്റൊരു "സംരക്ഷകയും"......


സുഘസമൃതിയുടെ നടുവില്‍ ജീവിക്കുമ്പോള്‍, താഴെക്കിടയിലുള്ള ജീവിതങ്ങളുടെ ദുരിതങ്ങള്‍ മനസിലാക്കുക വളരെ പ്രയാസമാണ്....എന്നാല്‍ ജീവിതം ഈ താഴ്മയില്‍ ആണെങ്കില്‍ അത് സ്വയം അനുഭവസ്ത്യവുമാണ്......


മദര്‍ പാവങ്ങള്‍ക്കായി ഒരു നേരത്തെ ഭക്ഷണത്തിനായി അലഞ്ഞു നടന്നപ്പോള്‍, മാതായുടെ പേരില്‍ കെട്ടിപ്പൊക്കിയ പ്രസ്ഥാനനങ്ങളെ ആശ്രയിച്ചു ജീവിക്കുന്ന ജനങളുടെ കഞ്ഞിയില്‍ പാറ്റയിടുന്നതു വൈപരീത്യം...അതില്‍ ചിലത് മാത്രം പുറം ലോകം അറിയുമ്പോള്‍ എവിടെയൊക്കെയോ ഉണങ്ങാത്ത മുറിവുകളുടെ ഗന്ധം....

പക്ഷെ, ഒരു വലിയ സമാനത ഇതിനെല്ലാം ഉണ്ട് .....ഇതെല്ലാം സംഭവിക്കുന്നത്‌ ഇന്ത്യ എന്ന മഹാരാജ്യത്തിലാണ്....അതിലുപരി, കേരളം ഇതിലെല്ലാം ഭാഗഭാക്കാണ്....വേറെങ്ങും ഒരുപക്ഷെ കാണാന്‍ സാധിച്ചെന്നു വരാത്ത ഒരുപാട് കറുത്ത ഏടുകള്‍ നമ്മുടെ ചരിത്രത്തിലേക്ക് സ്ഥാനം പിടിക്കുന്നു........


ആതുരസേവനത്തില്‍ എന്നും മുന്‍പന്തിയില്‍ ഉള്ള നമ്മുടെ നാടിന്റെ, ഈ അഭിമാനേതര നേട്ടത്തില്‍ അനിവാര്യ ഭാഗമായ "വെള്ളരിപ്രാവുകളെ"കല്ലെറിയുമ്പോള്‍, നിങ്ങള്‍ ഒന്നോര്‍ക്കുക.....ഇവര്‍ക്ക് വേണ്ടത് ആധുനിക സൌകര്യങ്ങളുടെ പട്ടുമെത്തയല്ല.... അന്നന്നുള്ള അപ്പവും,മുന്നോട്ടുള്ള ജീവിത സുരക്ഷിതത്വവും മാത്രം......അത് നല്‍കാന്‍ വിസമ്മതിക്കുന്നവരു മനസ്സിലാക്കണം, ഇതല്ലെങ്കില്‍ വേറെ ഒരുപാട് ചില്ലകള്‍ ഉണ്ട് അവര്‍ക്ക് ചേക്കേറാന്‍ എന്ന്.....

നിര്‍ത്തൂ ഈ പ്രഹസനം.....

ഏതാണ്ട് ഒരു മാസമായി നീളുന്ന ചര്‍ച്ചക്ക് ഇനിയും ഒരു ഉത്തരം കണ്ടെത്താന്‍ സാധിക്കുന്നില്ലേ നമ്മുടെ നേതാക്കള്‍ക്ക്....
ഇനിയിപ്പം നല്ല കുഞ്ഞു ചമഞ്ഞു എല്ലാവരുടെയും അനുവാദവും, ഒപ്പുപത്രവും എല്ലാം സംഘടിപ്പിച്ചു ഡാം പണി തുടങ്ങാനാണ് പ്ലാനെങ്കില്‍, നമ്മുടെ ദുരവസ്ഥ ഓര്‍ത്തു വ്യസനിക്കാനെ ഒരു പാവം മലയാളിക്ക് കഴിയൂ...... തമിഴ്നാടാനെങ്കിലോ കൊണ്ട് പിടിച്ച വ്യാജ പ്രചാരണങ്ങളും, മൂല്യഹത്യ വ്യഘ്യാനങ്ങളും ആയി ജനങളുടെ ഉള്ളില്‍ "കേരളവിരോധം" കുത്തിനിറച്ച്ചുകൊണ്ടിരിക്കുകയാണ്.. അതിന്റെ പ്രതിഫലനം പലയിടത്തും നടന്നുകൊണ്ടിരിക്കുന്നു...
മറ്റേതു സംസ്ഥാനമാണെങ്കിലും ക്ഷമയുടെ നെല്ലിപ്പലകയും കടന്നുള്ള ഈ യാത്രക്ക് പണ്ടേ ഒരു തീരുമാനമായേനെ......അതിര്‍വരമ്പുകള്‍ ലങ്ഗിച്ച്ചും, മനുഷ്യത്തമില്ലായ്മ തെളിയിച്ചും തമിഴ്നാട് സര്‍ക്കാരിന്റെ മുന്നോട്ടുള്ള ഈ പ്രയാണം, കണ്ണടച്ചിരുട്ടാക്കുന്ന നമ്മുടെ മാറി മാറി വരുന്ന സര്‍ക്കാരുകള്‍ക്ക് തടയാനാവുന്നില്ലെങ്കില്‍, അനുയായികളായ ഈ ജനത എങ്ങനെ വിശ്വസിക്കും നമ്മുടെ ജീവന്‍ ഇവരുടെ കൈകളില്‍ സുരക്ഷിതമെന്ന്.......
"ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണം അന്തരംഗം
കേരളമെന്നു കേട്ടാലോ തിളക്കണം ചോര ഞരമ്പുകളില്‍."
മഹാകവി വള്ളത്തോളിന്റെ മനോഹരമായ ഈ വരികളെ ഖണ്ഡിക്കാന്‍ ഈയുള്ളവള്‍ നിര്‍ബന്ധിതയായിപ്പോകുന്നു...
"...... എന്ന് കേട്ടാലപമാനപൂരിതമാകണം അന്തരംഗം
കേരളമെന്നു കേട്ടാലോ "നടുങ്ങണം" ഓരോ പൌരനും"

Monday, November 28, 2011

മുല്ലപ്പെരിയാര്‍ എന്ന വാള്‍
മലയാളിയുടെ ഒരു ഗതികേട് നോക്കണേ …ഡമോക്ലിസിന്റെ വാള്‍
പോലെ വര്‍ഷങ്ങള്‍ ആയി മലയാളിയുടെ തലയ്ക്കു മുകളില്‍
തൂങ്ങിക്കിടക്കുകയാണ് മുല്ലപ്പെരിയാര്‍ ഡാം….ഗൌരവത്തിലും, ഹാസ്യത്തിലൂടെയും നമ്മുടെ പല സഹോദരങ്ങളും അതിന്റെ ഭീകരത

മറ്റുള്ളവരെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും, ആര്
ചെവി കൊടുക്കുന്നു…. അഥവാ കൊടുത്താല്‍ തന്നെ എന്ത് പ്രയോജനം….


വലിയൊരു ഭൂമികുലുക്കം ഉണ്ടാകുമെന്നും മുല്ലപ്പെരിയാര്‍ പൊട്ടുമെന്നും
എല്ലാം കഴിഞ്ഞ ദിവസം ഒരു മഹാന്‍ പ്രവചിച്ചു…. അതിന്റെ ഭീകരത
അറിയാവുന്ന എല്ലാവരും ഒന്ന് ഞെട്ടി….30 ലക്ഷം ജനങ്ങളുടെ
ജീവനെയോര്‍ത്ത്….ഇതെല്ലാം കണ്ടാലും കേട്ടാലും തമിഴന് എന്താ പ്രശ്നം... 110 വര്ഷം
മുന്‍പുണ്ടാക്കിയ കരാറിന്റെ സുഖം അനുഭവിച്ചു തീര്‍ന്നില്ല അവര്‍ക്ക്.....
അല്ലേലും ആരാന്റമ്മക്ക് വട്ടായാല്‍ , ഇനിയിപ്പം ചത്താലും തനിക്കെന്താ
ചേതം….ഇത് മനസ്സിലാക്കാത്ത, മനസ്സിലായിട്ടും ഇല്ലെന്നു നടിക്കുന്ന നമ്മുടെ
നേതാക്കള്‍ക്കും അതുതന്നെ വിചാരം…. ഇല്ലെങ്കില്‍ നമ്മള്‍ പൊതുജനങ്ങള്‍
ആത്മവീര്യവും, ധര്‍മബോധവും കാട്ടണം, ഒരുമിച്ചു നിന്ന് പോരാടാന്‍….. നമ്മുടെ ജീവന് വില പറയുന്നത് നിറുത്താന്‍….. സ്വന്തം പറമ്പില്‍ ഒരു
വേലി കെട്ടണെലും അയല്‍ക്കാരന്റെ കാരുണ്യം നോക്കിയിരിക്കണം
എന്ന് വച്ചാല്‍….അയല്‍ക്കാരന്‍ ആണെങ്കില്‍ പാലം കുലുങ്ങിയാലും കേളന്‍
അനങ്ങില്ല എന്ന മട്ടില്‍ ഒരു കൂസലുമില്ലാതെ മുന്നോട്ടു പോകുകയാണ്….ഇനിയും ഈ വിഷയം ഒരിക്കലും തീരാത്ത ചര്ച്ചക്കുവിടാതെ,
എന്തെങ്കിലും ചെയ്തില്ലെങ്കില്‍ ചര്‍ച്ച കഴിയുമ്പോളേക്കും ഡാം ഇരുന്നിടത്ത് ഒരു കഷണം കല്ലുപോലും കാണില്ല . അന്നാ ഹസ്സാരെക്ക് പൊതുജനങ്ങള്‍ നല്‍കിയ

സപ്പോര്‍ട്ടിന്റെ വില കണ്ടറിഞ്ഞ നമ്മള്‍, അതിന്റെ പകുതിയെങ്കിലും ഉണ്ടാക്കാന്‍ കഴിഞ്ഞാല്‍ നമ്മുക്കും സാധിക്കും തലയ്ക്കു

മുകളില്‍ തൂങ്ങുന്ന ആ വാള്‍ പറിച്ചെറിയാന്‍.......