Total Pageviews

Monday, November 28, 2011

മുല്ലപ്പെരിയാര്‍ എന്ന വാള്‍








മലയാളിയുടെ ഒരു ഗതികേട് നോക്കണേ …ഡമോക്ലിസിന്റെ വാള്‍
പോലെ വര്‍ഷങ്ങള്‍ ആയി മലയാളിയുടെ തലയ്ക്കു മുകളില്‍
തൂങ്ങിക്കിടക്കുകയാണ് മുല്ലപ്പെരിയാര്‍ ഡാം….ഗൌരവത്തിലും, ഹാസ്യത്തിലൂടെയും നമ്മുടെ പല സഹോദരങ്ങളും അതിന്റെ ഭീകരത

മറ്റുള്ളവരെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും, ആര്
ചെവി കൊടുക്കുന്നു…. അഥവാ കൊടുത്താല്‍ തന്നെ എന്ത് പ്രയോജനം….


വലിയൊരു ഭൂമികുലുക്കം ഉണ്ടാകുമെന്നും മുല്ലപ്പെരിയാര്‍ പൊട്ടുമെന്നും
എല്ലാം കഴിഞ്ഞ ദിവസം ഒരു മഹാന്‍ പ്രവചിച്ചു…. അതിന്റെ ഭീകരത
അറിയാവുന്ന എല്ലാവരും ഒന്ന് ഞെട്ടി….30 ലക്ഷം ജനങ്ങളുടെ
ജീവനെയോര്‍ത്ത്….



ഇതെല്ലാം കണ്ടാലും കേട്ടാലും തമിഴന് എന്താ പ്രശ്നം... 110 വര്ഷം
മുന്‍പുണ്ടാക്കിയ കരാറിന്റെ സുഖം അനുഭവിച്ചു തീര്‍ന്നില്ല അവര്‍ക്ക്.....
അല്ലേലും ആരാന്റമ്മക്ക് വട്ടായാല്‍ , ഇനിയിപ്പം ചത്താലും തനിക്കെന്താ
ചേതം….



ഇത് മനസ്സിലാക്കാത്ത, മനസ്സിലായിട്ടും ഇല്ലെന്നു നടിക്കുന്ന നമ്മുടെ
നേതാക്കള്‍ക്കും അതുതന്നെ വിചാരം…. ഇല്ലെങ്കില്‍ നമ്മള്‍ പൊതുജനങ്ങള്‍
ആത്മവീര്യവും, ധര്‍മബോധവും കാട്ടണം, ഒരുമിച്ചു നിന്ന് പോരാടാന്‍….. നമ്മുടെ ജീവന് വില പറയുന്നത് നിറുത്താന്‍….. സ്വന്തം പറമ്പില്‍ ഒരു
വേലി കെട്ടണെലും അയല്‍ക്കാരന്റെ കാരുണ്യം നോക്കിയിരിക്കണം
എന്ന് വച്ചാല്‍….അയല്‍ക്കാരന്‍ ആണെങ്കില്‍ പാലം കുലുങ്ങിയാലും കേളന്‍
അനങ്ങില്ല എന്ന മട്ടില്‍ ഒരു കൂസലുമില്ലാതെ മുന്നോട്ടു പോകുകയാണ്….



ഇനിയും ഈ വിഷയം ഒരിക്കലും തീരാത്ത ചര്ച്ചക്കുവിടാതെ,
എന്തെങ്കിലും ചെയ്തില്ലെങ്കില്‍ ചര്‍ച്ച കഴിയുമ്പോളേക്കും ഡാം ഇരുന്നിടത്ത് ഒരു കഷണം കല്ലുപോലും കാണില്ല . അന്നാ ഹസ്സാരെക്ക് പൊതുജനങ്ങള്‍ നല്‍കിയ

സപ്പോര്‍ട്ടിന്റെ വില കണ്ടറിഞ്ഞ നമ്മള്‍, അതിന്റെ പകുതിയെങ്കിലും ഉണ്ടാക്കാന്‍ കഴിഞ്ഞാല്‍ നമ്മുക്കും സാധിക്കും തലയ്ക്കു

മുകളില്‍ തൂങ്ങുന്ന ആ വാള്‍ പറിച്ചെറിയാന്‍.......

1 comment:

  1. സത്യം ... ഇതില്‍ Kerala Government- ഉം Double Play കളിക്കുകയാണ്. പൊളിച്ചു കളഞ്ഞാല്‍ Thekkadi Tourism വെള്ളത്തില്‍ ആകില്ലേ..... എന്തായാലും വരാന്‍ പോകുന്ന പൂരം കാത്തിരുന്നു കാണാം .....

    ReplyDelete