Total Pageviews

Friday, May 17, 2013

അറസ്റ്റിലായ "ശ്രീ"






മലയാളി താരം ശ്രീശാന്ത് ഉൾപ്പെടെ മൂന്ന് പേരെ കോഴ വിവാദത്തിൽ അറസ്റ്റ് ചെയ്തെന്ന വാര്ത്ത ക്രിക്കെറ്റ് ലോകം മാത്രമല്ല ലോകമെങ്ങുമുള്ള മലയാളികള് വളരെ അമ്പരപ്പോടും, ഞെട്ടലോടുമാണ് ശ്രവിച്ചത്. കൊഴവിവാധങ്ങൾ ഇന്ത്യക്കാര്ക്ക് പുത്തരിയല്ലെങ്കിലും, അതിൽ ഒരു മലയാളി ഉൾപ്പെട്ടത് ഇപ്പോഴും നമുക്ക് ഉള്ക്കൊല്ലാനാവുന്നില്ല. അതും നമ്മുടെയെല്ലാം അഭിമാനമായി നാം ഒരിക്കലെങ്കിലും കരുതിയ "ശ്രീ" യിൽ നിന്ന്.

മലയാളികളുടെ യശസ്സുയർത്തി ഇന്ത്യൻ ടീമിൽ വളരെപ്പെട്ടന്ന് സ്ഥാനം നേടിയ ശ്രീശാന്ത് ടെസ്റ്റ്‌ ടീമിലെ മുന് നിര കളിക്കാരനായി ഉയര്ന്നത് വളരെ പെട്ടന്നാണ്. അതുകൊണ്ട് തന്നെ ശ്രീക്ക് അകത്തും പുറത്തുമായി ഒരുപാട് പേരുടെ അതൃപ്തി നേടാൻ കഴിഞ്ഞു. പിന്നെ അദ്ദേഹത്തിന്റെ പെട്ടെന്ന് ക്ഷോഭിക്കുന്ന സ്വഭാവും, ആരെയും കൂസാത്ത ഭാവവും ഇതിനെല്ലാം മേംപൊടിയായി.

അധോലോക സംഘങ്ങളുമായി ബന്ധമുള്ള വാതുവേയ്പ്പുകാരാണ്  ഈ ഒത്തുകളിക്ക് പിന്നിലെന്ന് പോലീസും ക്രിക്കറ്റ് ലോകവും ഒരുപോലെ വെളിപ്പെടുത്തിയ സ്ഥിതിക്ക് ഇതിനു പിന്നിലെ  നിജസ്ഥിതി കണ്ടുപിടിക്കേണ്ടതുണ്ട്. കാരണം, ഇത് സത്യമാണെന്ന് വിശ്വസിക്കാൻ ഇനിയും നമുക്ക് പ്രയാസമുണ്ട്. ക്രിക്കറ്റ് ലോകത്തെ പ്രമുഘരുടെ ഗൂഡാലോചനയുടെ  ഭാഗമാണ് ഈ നാടകം എങ്കിൽ അത് തീര്ച്ചയായും പുറത്ത് കൊണ്ടുവരണം. അതല്ല വെറും നാല്പ്പത് ലക്ഷം രൂപക്കുവേണ്ടി ശ്രീശാന്ത് അങ്ങനെ ഒരു നെറികേട് കാണിച്ചെങ്കിൽ അത് ക്രിക്കറ്റിനെ മാത്രമല്ല ഓരോ മലയാളിയെയും അവഹേളിക്കുന്നതിനു തുല്യമാണ്. അതിനു  മറ്റേതൊരു  കുറ്റവാളിയെയും  പോലെ ശിക്ഷ കിട്ടുകതന്നെ വേണം. കാരണം ശ്രീശാന്തിനെ ഉയരങ്ങളിലെത്തിച്ച മാധ്യമങ്ങളും, മലയാളി ആരാധകരും അപമാനത്താൽ ശിരസ്സ്‌കുനിച്ചിരിക്കുകയാണ്..

ക്രിക്കറ്റ് ലോകത്തെ വാതുവേയ്പ്പും, ഒത്തുകളിയും ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല..സ്വാർത്ഥതല്പ്പരരായ കളിക്കാര് സ്വന്തം ടീമിനെയും, രാജ്യത്തെയും പണയപ്പെടുത്തി ഇതുപോലത്തെ കളികൾ ഇതിനു മുന്പും ഒരുപാട് നടത്തിയിട്ടുണ്ട്...ചിലതൊക്കെ പുറം ലോകം അറിഞ്ഞു...ചിലതൊക്കെ മുങ്ങിപ്പോയി...എന്തൊക്കെയായാലും, എത്ര നാണം കേട്ടാലും ആരും ഒന്നും പഠിക്കില്ല എന്നത് ഒരു സത്യം. പിന്നെയും അതിലും തറ പരിപാടികളും ആയി വീണ്ടും വാര്ത്ത ഉണ്ടാക്കിക്കൊണ്ടെയിരിക്കും...അത് ഇന്ത്യക്കാരന്റെ കഴിവ്.

Saturday, March 16, 2013

ഇറ്റാലിയൻസ് "ജാഗ്രതൈ"



ഇന്ത്യയിലെ പ്രത്യേകിച്ചും കേരളത്തിലെ ഇറ്റാലിയൻ പൌരന്മാർ വളരെയധികം ജാഗ്രത പാലിക്കണം എന്ന ഇറ്റാലിയൻ സ്ഥാനപതി കാര്യാലയത്തിന്റെ മുന്നറിയിപ്പിൽ നിന്ന് ഒരു കാര്യം വ്യക്തമായി...ഇന്ത്യ എന്തെല്ലാം പറഞ്ഞാലും, ഇനി ചെയ്താലും ഞങ്ങള്ക്ക് അതെല്ലാം പുല്ലാണ്...ഞങ്ങൾ കൊണ്ടുപോയ ഇറ്റലിക്കാർ ഇനി തിരിച്ചു വരുമെന്ന് വ്യാമോഹിക്കേണ്ട എന്നാണ്..ഇറ്റാലിയൻ നാവികര്ക്ക് അനുവദിച്ചിരിക്കുന്ന കാലാവധി തീരാൻ ഇനി ദിവസ്സങ്ങൾ  മാത്രം ബാക്കിയുള്ള ഈ അവസരത്തിൽ ഇങ്ങനെയൊരു പ്രസ്താവന കാര്യാലയത്തിൽ നിന്നും ഉണ്ടായാൽ അതിൽ തീര്ച്ചയായും കാര്യമുണ്ട്. ഇത് വരെ ആരും കേരളത്ത്തിനകതോ പുറത്തോ ഒരു ഇറ്റാലിയൻ പൌരനേയും ഒന്നും ചെയ്തതായി റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടില്ല. അങ്ങനെയിരിക്കുന്ന അവസ്ഥയിൽ അത് അവർ ഉടനെ പ്രതീക്ഷിക്കുന്നു എങ്കിൽ അതിനർത്ഥം, എന്ത് വന്നാലും ഞങ്ങൾ വഴങ്ങില്ല എന്ന് തന്നെയാണ്. അതിനുള്ള മുന്നറിയിപ്പാണ് ഈ ജാഗ്രതൈ നിര്ദ്ദേശം.

Wednesday, March 13, 2013

ഇറ്റലിയുടെ വഞ്ചന ..ഇന്ത്യയുടെ മുന്നറിയിപ്പ്..


ഇറ്റാലിയന്‍ നാവികര്‍ തിരിച്ചുവരാത്തതില്‍ പ്രധിഷേധിച്ചു ഇന്ത്യ ഇറ്റലിക്ക് മുന്നറിയിപ്പ് നല്‍കി..ഇറ്റാലിയന്‍ സ്ഥാനപതിയെ പ്രധിഷേധം അറിയിച്ചതിനു പുറമേ കടുത്ത നടപടികളിലേക്കാണ് ഇന്ത്യ നീങ്ങുന്നതെന്നാണ് കേള്‍ക്കുന്നത്. അങ്ങനെ ഒരു തീരുമാനം എടുക്കാനും അത് ഫലത്തില്‍ കൊണ്ടുവരാനും കഴിഞ്ഞാല്‍ നമുക്ക് അതില്‍ അഭിമാനിക്കാം. ആര്‍ക്കും എന്തും കേറി ചെയ്യാന് ഉള്ള സ്ഥലമല്ല ഇന്ത്യ എന്നൊന്ന് മനസ്സിലാക്കി കൊടുക്കുന്നത്  എന്തുകൊണ്ടും നമ്മുടെ രാഷ്ട്രീയ, സാമൂഹ്യ ഭാവിക്ക് നന്നായിരിക്കും.

നീണ്ടകര ഉള്‍ക്കടലില്‍ രണ്ടു മത്സ്യ തൊഴിലാളികളെ വെടിവച് കൊന്നിട്ട്  ആ കുറ്റകൃത്യം വളരെ സരളമായി കണ്ടു  ഒന്നും അറിയാത്ത പോലെ ക്രിസ്റ്റ്മസ്സും, പൊതു തെരഞ്ഞെടുപ്പും ഒക്കെ ആഘോഷിച്ചു നടന്നു, പിന്നെ പതിയെ മുങ്ങിയാല്‍ അതോടെ പ്രശ്നം തീരുമെന്നായിരിക്കും ഇറ്റാലിയന്‍ നാവികരുടെയും, അവരെ അനുകൂലിക്കുന്ന ഗവര്‍മെന്റിന്റെയും ചിന്ത. പിന്നെ കാര്യങ്ങള്‍ നടന്നതാനെങ്കില്‍ ഇന്ത്യയിലും. ഇന്ത്യ പോയാല്‍ എവിടേം വരെ പോകും എന്ന് നമ്മള്‍ പലവട്ടം കാണിച്ചുകൊടുതിട്ടുണ്ട്, ലോകത്തിനു മുന്‍പില്‍. നമ്മുടെ അയല്‍രാജ്യം ഒന്നല്ല ഒരുപാട് പേരുടെ ജീവന്‍ പല വിധേന എടുത്തിട്ടും, അതിനെല്ലാം  "തീവ്രവാദം" എന്ന ലേബല്‍  കൊടുത്തു  വെറുതെ നോക്കി നിന്ന് വീമ്പിളക്കാനെ ഇന്ത്യക്ക് കഴിഞ്ഞിട്ടുള്ളൂ. കുറെ കഴിയുമ്പം അതും ചരിത്രത്തിന്റെ ഭാഗമായി മാറും. ഇതറിയാവുന്ന ഏവനും ഇതൊക്കെ തന്നെ ചെയ്യും. അതുകൊണ്ട് ഇപ്പോള്‍ ഇന്ത്യ കാണിക്കുന്ന ഈ ചൂട് തുടര്‍ന്നും  കാണിച്ചാല്‍ വളരെ നന്നായിരുന്നു.  ഇന്ത്യന്‍ നീതി ന്യായ വ്യവസ്ഥയെ പരിഹസിക്കുന്ന ഈ ഇറ്റലിയുടെ തീരുമാനം, ഇനി എന്തെല്ലാം ന്യായങ്ങള്‍ അതിനായി നിരത്തിയാലും, നീതിരഹിതവും പ്രധിഷേധാര്‍ഹാവുമാണ്.  കുറ്റം ചെയ്യുന്നത് ആരായാലും അവര്‍ക്ക് അര്‍ഹമായ ശിക്ഷ അനുഭവിക്കുന്നതിന് എതിര് നില്‍ക്കുന്നത് പൌരസ്നേഹം അല്ലെന്നു  ഇറ്റലിയെ ഒന്ന് മനസ്സിലാക്കി കൊടുക്കുന്നത് എന്ത് കൊണ്ടും നല്ലതാണ്. അല്ലെങ്കില്‍  തലയില്‍ കയറി വീട് വച്ചാലും ഇന്ത്യ അനങ്ങില്ല എന്നാ നമ്മുടെ ആ ഇമേജ് എന്നും അങ്ങനെ തന്നെ  നിലനില്‍ക്കും. ...ഇതുപോലുള്ള സംഭവങ്ങള്‍ ഇനിയും തുടരും.

(കുറിപ്പ് :ഇന്ത്യക്കകത്തുള്ളവരെയോ നമുക്കൊന്നും ചെയ്യാന്‍ കഴിയുന്നില്ല, കുറഞ്ഞത്‌ പുറത്തു നിന്നുള്ളവരെയെങ്കിലും നിയമത്തിന്റെ വഴിയെ കൊണ്ടുപോകാന്‍ പറ്റിയാല്‍ അതൊരു സംഭവമല്ലേ???)