Total Pageviews

Friday, May 17, 2013

അറസ്റ്റിലായ "ശ്രീ"






മലയാളി താരം ശ്രീശാന്ത് ഉൾപ്പെടെ മൂന്ന് പേരെ കോഴ വിവാദത്തിൽ അറസ്റ്റ് ചെയ്തെന്ന വാര്ത്ത ക്രിക്കെറ്റ് ലോകം മാത്രമല്ല ലോകമെങ്ങുമുള്ള മലയാളികള് വളരെ അമ്പരപ്പോടും, ഞെട്ടലോടുമാണ് ശ്രവിച്ചത്. കൊഴവിവാധങ്ങൾ ഇന്ത്യക്കാര്ക്ക് പുത്തരിയല്ലെങ്കിലും, അതിൽ ഒരു മലയാളി ഉൾപ്പെട്ടത് ഇപ്പോഴും നമുക്ക് ഉള്ക്കൊല്ലാനാവുന്നില്ല. അതും നമ്മുടെയെല്ലാം അഭിമാനമായി നാം ഒരിക്കലെങ്കിലും കരുതിയ "ശ്രീ" യിൽ നിന്ന്.

മലയാളികളുടെ യശസ്സുയർത്തി ഇന്ത്യൻ ടീമിൽ വളരെപ്പെട്ടന്ന് സ്ഥാനം നേടിയ ശ്രീശാന്ത് ടെസ്റ്റ്‌ ടീമിലെ മുന് നിര കളിക്കാരനായി ഉയര്ന്നത് വളരെ പെട്ടന്നാണ്. അതുകൊണ്ട് തന്നെ ശ്രീക്ക് അകത്തും പുറത്തുമായി ഒരുപാട് പേരുടെ അതൃപ്തി നേടാൻ കഴിഞ്ഞു. പിന്നെ അദ്ദേഹത്തിന്റെ പെട്ടെന്ന് ക്ഷോഭിക്കുന്ന സ്വഭാവും, ആരെയും കൂസാത്ത ഭാവവും ഇതിനെല്ലാം മേംപൊടിയായി.

അധോലോക സംഘങ്ങളുമായി ബന്ധമുള്ള വാതുവേയ്പ്പുകാരാണ്  ഈ ഒത്തുകളിക്ക് പിന്നിലെന്ന് പോലീസും ക്രിക്കറ്റ് ലോകവും ഒരുപോലെ വെളിപ്പെടുത്തിയ സ്ഥിതിക്ക് ഇതിനു പിന്നിലെ  നിജസ്ഥിതി കണ്ടുപിടിക്കേണ്ടതുണ്ട്. കാരണം, ഇത് സത്യമാണെന്ന് വിശ്വസിക്കാൻ ഇനിയും നമുക്ക് പ്രയാസമുണ്ട്. ക്രിക്കറ്റ് ലോകത്തെ പ്രമുഘരുടെ ഗൂഡാലോചനയുടെ  ഭാഗമാണ് ഈ നാടകം എങ്കിൽ അത് തീര്ച്ചയായും പുറത്ത് കൊണ്ടുവരണം. അതല്ല വെറും നാല്പ്പത് ലക്ഷം രൂപക്കുവേണ്ടി ശ്രീശാന്ത് അങ്ങനെ ഒരു നെറികേട് കാണിച്ചെങ്കിൽ അത് ക്രിക്കറ്റിനെ മാത്രമല്ല ഓരോ മലയാളിയെയും അവഹേളിക്കുന്നതിനു തുല്യമാണ്. അതിനു  മറ്റേതൊരു  കുറ്റവാളിയെയും  പോലെ ശിക്ഷ കിട്ടുകതന്നെ വേണം. കാരണം ശ്രീശാന്തിനെ ഉയരങ്ങളിലെത്തിച്ച മാധ്യമങ്ങളും, മലയാളി ആരാധകരും അപമാനത്താൽ ശിരസ്സ്‌കുനിച്ചിരിക്കുകയാണ്..

ക്രിക്കറ്റ് ലോകത്തെ വാതുവേയ്പ്പും, ഒത്തുകളിയും ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല..സ്വാർത്ഥതല്പ്പരരായ കളിക്കാര് സ്വന്തം ടീമിനെയും, രാജ്യത്തെയും പണയപ്പെടുത്തി ഇതുപോലത്തെ കളികൾ ഇതിനു മുന്പും ഒരുപാട് നടത്തിയിട്ടുണ്ട്...ചിലതൊക്കെ പുറം ലോകം അറിഞ്ഞു...ചിലതൊക്കെ മുങ്ങിപ്പോയി...എന്തൊക്കെയായാലും, എത്ര നാണം കേട്ടാലും ആരും ഒന്നും പഠിക്കില്ല എന്നത് ഒരു സത്യം. പിന്നെയും അതിലും തറ പരിപാടികളും ആയി വീണ്ടും വാര്ത്ത ഉണ്ടാക്കിക്കൊണ്ടെയിരിക്കും...അത് ഇന്ത്യക്കാരന്റെ കഴിവ്.